Latest News

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ടൊവിനോയുടെ നായിക; ത്രില്ലര്‍ ചിത്രമായ എരിഡയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 

Malayalilife
 ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ടൊവിനോയുടെ നായിക; ത്രില്ലര്‍ ചിത്രമായ എരിഡയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 

സംയുക്ത മേനോന്‍ നായികയാകുന്ന എരിഡ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ.

നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു. വൈ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു.

എഡിറ്റര്‍-സുരേഷ് അരസ്, സംഗീതം-അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല-അജയ് മാങ്ങാട്, മേക്കപ്പ്-ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍-ലിജി പ്രേമന്‍, പരസ്യകല-ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍
 

Read more topics: # erida movie,# first look poster
erida movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES