Latest News

ശസ്ത്രക്രിയ നടക്കാന്‍ മൂന്നു ദിവസംബാക്കിയുണ്ടായിരുന്നപ്പോള്‍ ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി;ഒരുസമയത്ത് ഡോക്ടര്‍ പോലും ഭയന്നിരുന്നു;ബാലയുടെ മരണം മുന്നില്‍ കണ്ട സാഹചര്യം പോലും ഉണ്ടായി; എലിസബത്ത് ഉദയന്‍  ഡോക്ടേഴ്‌സ് ഡേയില്‍ പങ്ക് വച്ചത്

Malayalilife
topbanner
 ശസ്ത്രക്രിയ നടക്കാന്‍ മൂന്നു ദിവസംബാക്കിയുണ്ടായിരുന്നപ്പോള്‍ ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി;ഒരുസമയത്ത് ഡോക്ടര്‍ പോലും ഭയന്നിരുന്നു;ബാലയുടെ മരണം മുന്നില്‍ കണ്ട സാഹചര്യം പോലും ഉണ്ടായി; എലിസബത്ത് ഉദയന്‍  ഡോക്ടേഴ്‌സ് ഡേയില്‍ പങ്ക് വച്ചത്

ടന്‍ ബാലയുടെ  കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയും അതിനു ശേഷമുള്ള അത്ഭുതാവഹമായ തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും കുടുംബവും ബാലയുടെ ഒപ്പം ഉറച്ചു നിന്നു. ശസ്ത്രക്രിയ കഴിഞ്ഞതും, വളരെ വേഗം ബാല സുഖം പ്രാപിക്കുകയും, ആരോഗ്യം വീണ്ടെടുക്കുകയും, പൂര്‍വസ്ഥിതിയില്‍ ആവുകയും ചെയ്തു
ഇപ്പോഴിതാ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഭാര്യ എലിസബത്ത് ചെയ്ത വീഡിയോയില്‍ ബാല നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് 

ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്ന സമയത്ത് താന്‍ കടന്നുപോയതേ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയായിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ പോലും പോകാതെ കൂടെ നിന്ന ഡോക്ടര്‍മാരാണ് തങ്ങള്‍ക്ക് ശക്തി പകര്‍ന്നതെന്നും എലിസബത്ത് ഉദയന്‍ ഫേസ്ബുക്കിലൂടെ പറയുകയാണ്.
'ഡോക്ടരുടെ ഒരുദിനം കടന്നുപോകുന്നത്, രോഗികളെ കാണുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാല്‍ ഒരു രോഗിയുടെ കൂടെയിരുന്ന് ആലോചിക്കാന്‍ തുടങ്ങിയത് ബാലയുടെ കരള്‍ മാറ്റിവയ്ക്കുന്ന സമയത്തായിരുന്നു. ഒന്നും ചിന്തിക്കാനോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയുണ്ടായി.

അമൃതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആ എമര്‍ജന്‍സി സാഹചര്യത്തില്‍ കൂടെ നിന്നു. ശസ്ത്രക്രിയ നടക്കാന്‍ മൂന്നു ദിവസം മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി. ഒരുസമയത്ത് ഡോക്ടര്‍ പോലും ഭയന്നിരുന്നു. മരണം മുന്നില്‍ കണ്ട സാഹചര്യം പോലും ഉണ്ടായി...' ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ചെയ്ത വീഡിയോയിലാണ് ബാല നേരിട്ട വെല്ലുവിളികളെ കുറിച്ച് എലിസബത്ത് വെളിപ്പെടുത്തിയത്.

Read more topics: # ബാല
elizebath about bala health

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES