ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം. 'എല്‍ 360' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചു. ഷെഡ്യൂള്‍ ബ്രേക്ക് പ്രഖ്യാപിക്കുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ സെറ്റില്‍ നിന്ന് യാത്ര പറയുന്നതാണ് വീഡിയോയില്‍. വൈകാരികമായാണ് അദ്ദേഹം ഇതില്‍ സംസാരിക്കുന്നത്. 47 വര്‍ഷമായി അഭിനയിക്കുകയാണെങ്കിലും ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോള്‍ ചില സിനിമകളോട് തോന്നുന്നൊരു സ്‌നേഹം ഈ സിനിമയോട് തോന്നുണ്ട്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടമുണ്ട്. ഈ സങ്കടത്തോടെ ഞാന്‍ പോകുന്നു.
പെട്ടെന്ന് തിരിച്ചുവരാമെന്നും മോ?ഹന്‍ലാല്‍ പറഞ്ഞു. എല്‍ 360 എന്ന് താത്കാലിമായി പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്താണ് നിര്‍മിക്കുന്നത്. കെ.ആര്‍ സുനിലിന്റേതാണ് തിരക്കഥ. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വീഡിയോയില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നിര്‍മാതാവ് രഞ്ജിത്തും സംസാരിക്കുന്നുണ്ട്.
കൂടെയുള്ള എല്ലാവരും നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞതില്‍ നിന്ന് ഒന്നും കുറഞ്ഞുപോകുകയോ അധിക ദിവസത്തിലേക്ക് പോവുകയോ ചെയ്തിട്ടില്ലെന്നും സംവിധായകന്‍ തരുണ്‍മൂര്‍ത്തി പറഞ്ഞു.
ശോഭനയും മോഹന്‍ലാലും 20 വര്‍ഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എല്‍ 360'. കഴിഞ്ഞ ഏപ്രിലിലാണ് 'എല്‍ 360'യുടെ ചിത്രീകരണം ആരംഭിച്ചത്. ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.