കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു. എന്നാൽ അടുത്ത കാലത്തായി ബാലയിൽ നിന്നും എലിസബത്ത് അകലം പാലിക്കുകയാണ്. മാത്രമല്ല കേരളത്തിന് പുറത്തേക്ക് ജോലിക്കായി പോവുകയും ചെയ്തിരുന്നു. പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിച്ച വിവരമെല്ലാം തന്റെ സോഷ്യൽമീഡിയ പേജ് വഴിയും യുട്യൂബ് ചാനൽ വഴിയും എലിസബത്ത് ആരാധകരെ അറിയിച്ചിരുന്നു. ജോലിയിൽ പ്രവേശിച്ച ശേഷം ഒരുതവണ അവധിക്കായി എലിസബത്ത് നാട്ടിൽ വന്നിരുന്നു. അപ്പോഴും ബാലയെ കാണാൻ എലിസബത്ത് പോയിരുന്നില്ല. മാതാപിതാക്കൾക്കൊപ്പമായിരുന്നു താരപത്നിയുടെ അവധി ആഘോഷം. അതോടെ സ്ഥിരം പ്രേക്ഷകർ ബാല കാണാൻ പോകാത്തതിന്റെ കാരണവും എലിസബത്തിനോട് തിരക്കിയിരുന്നു. പക്ഷെ താരപത്നി ഒന്നിനും മറുപടി നൽകിയില്ല. ഇപ്പോഴിതാ ലോങ് ലീവെടുത്ത് നാട്ടിലേക്ക് വന്നുവെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ എലിസബത്ത്. എന്നാൽ ഈ വരവിൽ അവരുടെ ആരാധകർ പല കാര്യങ്ങളിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ എലിസബത്തിന്റെ ഒപ്പം അച്ഛനും അമ്മയും ബന്ധുക്കളും മാത്രമാണുള്ളത്. ലീവെടുക്കാനുള്ള കാരണം പുത്തൻ വീഡിയോയിൽ എലിസബത്ത് വ്യക്തമാക്കി.
'ഞാൻ ഒരു ലോങ്ങ് ലീവിലേക്ക് കടക്കാൻ പോകുന്നു. ഞാൻ ഒരു അവധി എടുക്കുന്നു. അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല. എന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. പിന്നെ സ്ട്രെസ്സുണ്ട്. ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ്. കുറച്ചുകാലം കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വെയ്ക്കാമെന്ന് ഓർത്തു. ഇനി കൂടുതൽ വീഡിയോസുണ്ടാകും. കൂടുതൽ വീഡിയോസ് ഇട്ട് ശല്യപ്പെടുത്താനാണ് തീരുമാനം. വീഡിയോസ് ചെയ്യുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്', എന്നാണ് പുതിയ വിശേഷങ്ങൾ പങ്കിട്ട വീഡിയോയിൽ എലിസബത്ത് പറഞ്ഞത്. നിരവധി പേരാണ് എലിസബത്തിന്റെ പുത്തൻ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയത്. അടിച്ച് പൊളിച്ചിച്ചിട്ട് ഇനി ജോലിക്ക് പോയാൽ മതി ആരോഗ്യവും സമാധാനവും നിനക്ക് ദൈവം തരട്ടെ.... പ്രാർത്ഥനകൾ, നിങ്ങൾ പൊളിക്ക് വീഡിയോകൾ വരട്ടെ എന്നെല്ലാമാണ് കമന്റുകൾ. അതിനിടയിൽ ബിഗ് ബോസിൽ പങ്കെടുക്കാൻ പോകുന്നുണ്ടോയെന്നും എലിസബത്തിനോട് ചിലർ കമന്റിലൂടെ ചോദിച്ചു. ബാലയുമായുള്ള വിവാഹശേഷം ഏറെനാൾ കേരളത്തിൽ തന്നെ ഡോക്ടറായി ജോലി ചെയ്തിരുന്നു എലിസബത്ത്. പിന്നീട് അത് അവസാനിപ്പിച്ചു.
അടുത്തിടെയായി ഹൃദയസ്പർശിയായ ചില വരികൾ അടങ്ങിയ വരികൾ എലിസബത്ത് പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയൊന്നും ബാല നൽകിയില്ല. 'എലിസബത്ത് തങ്കമാണ്. ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല.' 'ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്ന് നടക്കും പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലത് മാത്രമേ വരൂ', എന്നാണ് ബാല പറഞ്ഞത്.