സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കൊന്നും സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും കൂടിയാണ് ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. അത് അങ്ങ് വൈറലാവുകയും ചെയ്യും. പ്രത്യേകിച്ച് ക്യാപ്ഷനോ ടാഗോ ഹാഷ് ടാഗോ ഒന്നും ഇല്ലെങ്കില്‍ കൂടിയും മീനാക്ഷിയുടെ പോസ്റ്റുകള്‍ വമ്പന്‍ ഹിറ്റാണ് സോഷ്യല്‍ മീഡിയയില്‍ അത്തരത്തില്‍ നല്ല കിടിലന്‍ നൃത്ത ചുവടുകളോടെയാണ് മീനാക്ഷി എത്തിയിരിക്കുന്നത്.
ചെന്നൈ എക്സ്പ്രസിലെ 'തിത്ലി' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനാണ് മീനാക്ഷി ചുവടുവെച്ച് എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കളിഞ്ഞു. മീനാക്ഷിയുടെ അസാമാന്യ മെയ്വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍.
ചെന്നൈ എക്സ്പ്രസിനുവേണ്ടി ഗോപി സുന്ദറും ചിന്മയി ശ്രീപദയും ചേര്‍ന്നാലപിച്ച ഗാനമാണ് 'തിത്ലി'. ആരാധകര്‍ ഏറെയുളള ഈ ഗാനത്തിന് മീനാക്ഷിയുടെ നൃത്ത വീഡിയോ പുറത്തുവന്നതോടെ നിരവധി പേര്‍ പ്രശംസയറിയിച്ചു. ചുവപ്പ് നിറത്തിലുളള സിംപിള്‍ കലംകാരി കുര്‍ത്തയണിഞ്ഞാണ് മീനാക്ഷി ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
മുന്‍പൊരിക്കല്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയും മീനാക്ഷിയും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ 'രാഞ്ചന' എന്ന ഹിന്ദി ഗാനവും 'വളയപ്പട്ടി' എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്സിനാണ് ഇരുവരും ചുവടുവച്ചത്