Latest News

മൂകമായി ഒരു പകല്‍ പോകയായ്'; എടക്കാട് ബറ്റാലിയന്‍ 06 ലെ ക്ലൈമാക്‌സ് ഗാനം ഹിറ്റാകുന്നു

Malayalilife
 മൂകമായി ഒരു പകല്‍ പോകയായ്'; എടക്കാട് ബറ്റാലിയന്‍ 06 ലെ ക്ലൈമാക്‌സ് ഗാനം ഹിറ്റാകുന്നു


ടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ അക്ബര്‍ ഖാന്‍ പാടിയ മൂകമായ് എന്ന ഗാനം പുറത്തിറങ്ങി. ആരെയും ആകര്‍ഷിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തമാവുകയാണ് അക്ബര്‍ ഖാന്‍. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയില്‍ ക്‌ളൈമാക്സ് ഗാനം ആയാണ് മൂകമായ് അവതരിപ്പിച്ചിരിക്കുന്നത്. ഇമോഷണല്‍ ഗാനം ആയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഗാനത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.  അക്ബറിനെയും അക്ബറിന്റെ ഗാനത്തെയും സംഗീത പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകള്‍ അക്ബര്‍ ചെയ്യാറുണ്ട്. അക്ബറിന്റെ രണ്ടാമത്തെ സിനിമ ഗാനം ആണ് മൂകമായ്. മാര്‍ഗ്ഗം കളി എന്ന സിനിമയിലൂടെയാണ് അക്ബര്‍ അക്ബര്‍ പ്ലേ ബാക് സിംഗര്‍ ആയത്. നിരവധി റിയാലിറ്റി ഷോകളിലും അക്ബര്‍ പങ്കെടുത്തിട്ടുണ്ട്. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് എടക്കാട് ബറ്റാലിയന്‍ സംവിധാനം ചെയ്തിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തിയിരിക്കുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


 

edakkad battalion mookamayi oru pakal poke song goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES