വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ സിനിമാലോകത്തെ തന്നെ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന മലയാള സിനിമയില്‍ തിരക്കേറിയ നടിയായി മാറുകയാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. അംഗങ്ങള്‍ കൂടുതലുണ്ടെങ്കിലും ഏറ്റവും സന്തോഷമുള്ള കുടുംബം കൂടിയാണ് ഇവരുടെത്. അഹാനയ്ക്കും ഹന്‍സികയ്ക്കും പിന്നാലെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനിയും സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാലിപ്പോള്‍ താന്‍ അഭിനയത്തില്‍ മാത്രമല്ല പാട്ടിലും മിടുക്കിയാണെന്ന് എന്ന് തെളിയിച്ചിരിക്കയാണ് നടി അഹാന.
RECOMMENDED FOR YOU:
no relative items