Latest News

ഭര്‍ത്താവ് എന്റെ ജന്മദിനം ഓര്‍ക്കുമോ എന്ന് കരുതുന്നുണ്ടാകും; ഐ ആം ഗെയിമി'ന്റെ റിലീസ് തിരക്കുകള്‍ക്കിടയിലും അമാലിന് സര്‍പ്രൈസ് ആശംസയുമായി ദുല്‍ഖര്‍

Malayalilife
ഭര്‍ത്താവ് എന്റെ ജന്മദിനം ഓര്‍ക്കുമോ എന്ന് കരുതുന്നുണ്ടാകും; ഐ ആം ഗെയിമി'ന്റെ റിലീസ് തിരക്കുകള്‍ക്കിടയിലും അമാലിന് സര്‍പ്രൈസ് ആശംസയുമായി ദുല്‍ഖര്‍

പുതിയ ചിത്രം 'ഐ ആം ഗെയിമി'ന്റെ റിലീസ് പ്രൊമോഷന്‍ തിരക്കുകള്‍ക്കിടയിലും ഭാര്യ അമാല്‍ സൂഫിയയ്ക്ക് മനോഹരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരവും പ്രണയാര്‍ദ്രവുമായ കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ചത്. അമാലിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ തന്റെ ജന്മദിനം ഭര്‍ത്താവ് മറന്നുപോകുമോ എന്ന് സംശയിച്ച അമാലിനെക്കുറിച്ചാണ് ദുല്‍ഖറിന്റെ ആമുഖം. 'ഹും..! റിലീസിന്റെയും പ്രൊമോഷന്റെയും തിരക്കുകള്‍ക്കിടയില്‍ എന്റെ ഭര്‍ത്താവ് എന്റെ ജന്മദിനം ഓര്‍ക്കുമോ ആവോ?' എന്ന് കരുതുന്നുണ്ടാകും. എന്നാല്‍ ധൈര്യമുണ്ടോ, ഞാന്‍ മറക്കുമോ എന്ന് നോക്കാം! എന്റെ റാണിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. ഇത്രയും വര്‍ഷമായിട്ടും നിന്നെ പൊട്ടിച്ചിരിപ്പിക്കാനും, നിന്റെ ആ ചിരി ക്യാമറയില്‍ പകര്‍ത്തി വെക്കാനും സാധിക്കുന്നുണ്ടല്ലോ,' എന്ന് ദുല്‍ഖര്‍ കുറിച്ചു. '#ItsMyLadiesBirthday' എന്ന ഹാഷ്ടാഗോടെയാണ് ദുല്‍ഖര്‍ പോസ്റ്റ് പങ്കുവെച്ചത്.

ദുല്‍ഖറിന്റെ പോസ്റ്റിന് പിന്നാലെ അമാലിന് ആശംസകളുമായി സിനിമാ ലോകത്തുനിന്നും ആരാധകരില്‍ നിന്നും നിരവധിയാളുകളാണ് രംഗത്തെത്തിയത്. നടി കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം 'ഐ ആം ഗെയിം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കയാദു ലോഹര്‍, ആന്റണി വര്‍ഗീസ്, കതിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

dulquers surprise birthday for amal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES