കേരളാ പൊലീസിനെ വിറപ്പിച്ച പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍; സെക്കന്‍ഡ് ഷോ ടീം വീണ്ടുമൊന്നിക്കുന്നത് യഥാര്‍ത്ഥ സംഭവത്തെ അരങ്ങിലെത്തിക്കാന്‍; കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു; ശ്രീനാഥ് രാജേന്ദ്രന്‍ -ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ നായകറോളിലും നിര്‍മ്മാതാവിന്റെ റോളിലും ഡിക്യു 

Malayalilife

കേരളാ പൊലീസിന് ഇന്നും നാണക്കേടായി തുടരുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ഒരുക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്. കുറുപ്പ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ യും സംവിധാനം ഒരുക്കുന്നത്. 

ചിത്രത്തിന്റെ പൂജയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളല്‍ക്കും വലിയ പ്രേക്ഷ പിന്തുണ നേടിയെടുത്തിരുന്നു. ഇപ്പോള്‍ കുറുപ്പിന്റെ ഷൂട്ടിങ് ആരംഭിച്ച വാര്‍ത്തകളാണ് താരലോകത്തു നിന്ന് പുറത്തുവരുന്നത്.

ജേക്കബ് ഗ്രിഗറി നായകനായ അശോകന്റെ ആദ്യരാത്രിയാണ് ദുല്‍ഖര്‍ നിര്‍മിച്ച ആദ്യത്തെ ചിത്രം. പുതുമുഖം ഷംസു സൈബയാണ് സംവിധായകന്‍. ചിത്രീകരണം പൂര്‍ത്തിയായി.കുറുപ്പിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യും. ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

dulquer slaman as sukumara kurup pooja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES