ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. മണിയറയിലെ അശോകന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏറെ കൗതുകങ്ങള്‍ ഒളിപ്പിച്ചു വെച്ചാണ് ദുല്‍ഖറിന്റെ ആദ്യം ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം.
മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായര്‍ തുടങ്ങിയവരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് പി.ആര്‍.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റില്‍ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണയിലുണ്ട്.