Latest News

തെലുങ്കില്‍ കുഞ്ഞിക്കയോടൊപ്പം നാനിയും ഒന്നിക്കുന്നു....!

Malayalilife
തെലുങ്കില്‍ കുഞ്ഞിക്കയോടൊപ്പം നാനിയും ഒന്നിക്കുന്നു....!

മലയാളികളുടെ പ്രിയനായകന്‍ കുഞ്ഞിക്കയും തെലുങ്് സ്റ്റാര്‍ നാനിയും ഒന്നിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് വേണ്ടി ദില്‍രാജൂ ആയിരിക്കും ചിത്രം നിര്‍മിക്കുന്ന പുതിയ തെലുങ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചിട്ടുണ്ട്.  ഇന്ദ്രകാന്തി മോഹനകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദില്‍ രാജു നിര്‍മിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

 മഹാനടിയിലൂടെ തന്റെ തെലുഗ് അരങ്ങേറ്റം ഗംഭീരമാക്കിയ ദുല്‍ഖറിന്റെ രണ്ടാം തെലുഗ് ചിത്രമായിരിക്കും ഇത്. ഈച്ച എന്ന ഡബ്ബിംഗ് ചിത്രത്തിലൂടെ കേരളീയര്‍ക്കും സുപരിചിതനായ നാനിക്കൊപ്പം ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് ഡിക്യു എത്തുന്നത്. തമിഴില്‍ പൂര്‍ത്തിയാക്കിയ കണ്ണും കണ്ണും കൊള്ളയടിത്താല്‍ അടുത്ത വര്‍ഷം മാത്രമേ തിയറ്ററുളിലെത്തുകയുള്ളൂ. വാന്‍ എന്ന പുതിയ തമിഴ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തെലുങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നു. 

നാനിയുടെ തന്നെ മുന്‍ ചിത്രങ്ങളായ മിഡില്‍ ക്ലാസ് അബ്ബായി, നേനു ലോക്കല്‍, സായി പല്ലവിയുടെ ഫിദാ തുടങ്ങിയ ചിത്രങ്ങള്‍ ദില്‍രാജു ആണ് നിര്‍മിച്ചിരിക്കുന്നത്.

Read more topics: # dulquer salmaan,# nan,# -new telugu film
dulquer salmaan,nan,-new telugu film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES