ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രത്തില്‍ നായികയായി എത്തുന്നത് ജാന്‍വി കപൂര്‍. മലയാളത്തിന്റെ അഹങ്കാരമായി മാറിയ കുഞ്ഞിക്ക ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കൈ നിറയെ ചിത്രങ്ങളാണ്. ബോളിവുഡില്‍ ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങളിലൊന്നാണ് സോയ ഫാക്ടര്‍. സോനം കപൂറാണ് ചിത്രത്തിലെ നായിക എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബോളിവുഡില്‍ കര്വാന് എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ അരങ്ങേറിയ ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് തനൂജ ചൗഹാന് എഴുതിയ പ്രശസ്ത നോവലായ സോയ ഫാക്ടറിന്റെ ദൃശ്യാവിഷ്കാരത്തിലാണ്. പ്രശസ്ത എയര്‍ ഫോഴ്സ് പൈലറ്റ് ഗുഞന് സക്സേനയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ഈ ചിത്രം ഒരു നായികാ കേന്ദ്രീകൃത ഡ്രാമയാണ്.
ദുല്‍ഖറിന്റെ ആദ്യ ചിത്രമായ കര്‍വാനിലെ പ്രകടനം കണ്ടു കരണ്‍ ജോഹര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം. തമിഴില്‍ രണ്ടു സിനിമകളില്‍ ആണ് അദ്ദേഹം കരാര്‍ ഒപ്പിട്ടിരിക്കുന്നത്, രാ കാര്‍ത്തിക്ക് സംവിധാനം ചെയുന്ന വാന്‍, ദേശിങ് പെരിയസ്വാമി സംവിധാനം ചെയുന്ന കണ്ണും കണ്ണും കൊള്ളയടിതാല് എന്നിവയാണവ. തെലുങ്കില്‍ നാനിക്കൊപ്പം ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രവും അണിയറയിലാണ്.