Latest News

ഒത്തിരി കാലം മുൻപ് മുതലേ എനിക്ക് സൈബർ അറ്റാക്ക് ഉണ്ടാവുന്നുണ്ട്; ഇവിടുത്തെ നിയമം എന്നെ സഹായിക്കുന്നില്ല: ഭാഗ്യലക്ഷ്മി

Malayalilife
ഒത്തിരി കാലം മുൻപ് മുതലേ എനിക്ക് സൈബർ അറ്റാക്ക് ഉണ്ടാവുന്നുണ്ട്; ഇവിടുത്തെ നിയമം എന്നെ സഹായിക്കുന്നില്ല: ഭാഗ്യലക്ഷ്മി

ലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യ ലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങണമെന്ന് തീരുമാനിച്ചതും സോഷ്യൽ മീഡിയയിലൂടെ ഉണ്ടാവുന്ന അക്രമണങ്ങളെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ഭാഗ്യലക്ഷ്മിയിപ്പോൾ. 

ഒത്തിരി കാലം മുൻപ് മുതലേ എനിക്ക് സൈബർ അറ്റാക്ക് ഉണ്ടാവുന്നുണ്ട്. എട്ട് വർഷം മുൻപ് ഒരു അനുഭവം ഉണ്ടായി. അത് പറയാൻ പറ്റുന്നിടത്തൊക്കെ ഞാൻ പറയും. കാരണം അങ്ങനെ എങ്കിലും ആ വ്യക്തിയോടുള്ള ദേഷ്യം തീർക്കാമല്ലോ. ഇവിടുത്തെ നിയമം എന്നെ സഹായിക്കുന്നില്ല.

ഞാൻ എന്റെ രണ്ട് മക്കളുടെ കൂടെ ഇരിക്കുന്ന ഫോട്ടോ ഇട്ടു. എന്നാൽ അതെന്റെ മക്കളല്ലെന്ന് പറഞ്ഞാണ് കമന്റുകൾ വന്നത്. “ഇവരെ കണ്ടിട്ട് ഇത്രയും വലിയ മക്കളുണ്ടെന്ന് പറയില്ല. ഇത് വേറെ ഏതോ രണ്ട് പുരുഷന്മാരാണ്, അവരുടെ കൈ എവിടെയാണ് ഇരിക്കുന്നതെന്ന് നോക്കൂ’” തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്’.

ശരിക്കും ഓണത്തിന്റെ അന്ന് മക്കളെ രണ്ട് വശത്തും ഇരുത്തി അവരുടെ മടിയിൽ കൈ വച്ച് ഇരുന്ന് എടുത്ത ചിത്രമാണിത്. എന്റെ മക്കളെ കുറിച്ചാണ് ഇത് പറയുന്നത്. ഇതൊക്കെ എങ്ങനെയാണ് ഒരു അമ്മ സഹിക്കുക. അങ്ങനെ കമന്റിട്ട ആളെ കണ്ടുപിടിച്ച് കേസ് കൊടുത്തു. പക്ഷേ അത് എവിടെയും എത്തിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

dubbing artist bhagyalekshmi words about comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക