മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യ ലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവവുമാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴും ചെറുപ്പം അറുപതിന്റെ നിറവില്‍ നില്‍ക്കുന്ന ഭാഗ്യലക്ഷ്മി കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഇപ്പോള്‍ ഒരു ടിവി പരിപാടിയില്‍ തന്റെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അറുപതിലും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന്റെ രഹസ്യം പറയാമോ എന്ന് അവതാരിക എലീന അടക്കമുള്ളവര്‍ ചോദിച്ചപ്പോഴാണ് ഭാഗ്യലക്ഷ്മി മറുപടി നല്‍കിയത്. ഡയറ്റ് ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. ഭക്ഷണം മിതമായി മാത്രമെ കഴിക്കാറുള്ളൂ. ഉലുവ കഞ്ഞി, കര്‍ക്കിടക കഞ്ഞി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. കൂടാതെ എല്ലാ വര്‍ഷവും പതിനഞ്ച് ദിവസം നിര്‍ബന്ധമായും ആയുര്‍വേദ ചികിത്സയ്ക്ക് വിധേയയാകും. സെല്‍ഫ് കെയറര്‍ ഭയങ്കരമായി എടുക്കുന്ന സെല്‍ഫിഷ് ആയിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഞാന്‍ അറുപതിലും ചെറുപ്പമായിരിക്കുന്നത് എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നകൊണ്ടാണ്.
എന്റെ സന്തോഷം നിലനിര്‍ത്താന്‍ ഞാന്‍ ഇടയ്ക്ക് എനിക്ക് തന്നെ സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കും. എന്റെ അറുപതാം പിറന്നാളിന് ആരും സര്‍പ്രൈസ് ഗിഫ്റ്റ് തന്നില്ല. ആരും തരുന്നതിനോടും താല്‍പര്യമില്ല. പിറന്നാള്‍ എല്ലാവരും വന്ന് ആഘോഷിക്കുന്നതും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ഞാന്‍. ഞാന്‍ ആരും ഗിഫ്റ്റ് തരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുന്ന വ്യക്തിയുമല്ല. പിറന്നാളിന് ഞാന്‍ സ്വയം ഇരുന്ന് ആലോചിച്ചു എനിക്ക് ഞാന്‍ എന്ത് ഗിഫ്റ്റ് കൊടുക്കുമെന്ന്. എനിക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ഞാന്‍ ഇരുന്ന് ആലോചിക്കും. എന്നിട്ട് കടയില്‍ പോയി അത് വാങ്ങും എന്നിട്ട് സാധനം കൈയ്യില്‍ കിട്ടി കഴിയുമ്‌ബോള്‍ ഞാന്‍ എന്നോട് തന്നെ പറയും. ഭാഗ്യലക്ഷ്മി ഇത് നിനക്കുള്ളതാണെന്ന്.
പണ്ട് കണ്ണാടിയില്‍ നോക്കി സ്ഥിരമായി സംസാരിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. എന്നെ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു അന്ന് അത് ചെയ്തിരുന്നത്. പിന്നെ വീട്ടില്‍ നിറയെ കൃഷ്ണ വിഗ്രഹങ്ങളുണ്ട്. അതിനോടും ഇടയ്ക്ക് സംസാരിക്കും. സിനിമ കണ്ട് കഴിയുമ്‌ബോള്‍ കൃഷ്ണ വിഗ്രഹത്തോട് സീനിനെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യും. ഒറ്റക്കായതിനാല്‍ ആരോടെങ്കിലും സംസാരിക്കാന്‍ വേണ്ടിയാണ് അങ്ങനെയെല്ലാം ചെയ്യുന്നത്. എന്നെ ഹാപ്പിയാക്കി വെക്കാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.