മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആര്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഇതൊനൊടകം തന്നെ . നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. നിരവധി അവാർഡുകളും താരത്തെ തേടി എത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിലെ ശക്തയായ മത്സരാര്‍ഥികളിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുകയാണ് താരം. ഹൗസിലെ ആദ്യത്തെ ക്യാപ്ഷൻ കൂടിയാണ് ഭാഗ്യലക്ഷ്മി. എന്നാൽ ഇപ്പോൾ ബാല്യകാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം.
അനാഥാലയത്തില്‍ നിന്നും അമ്മയും അവരുടെ ചേച്ചി എന്റെ വല്യമ്മയും കൂടി വന്നാണ് ഞങ്ങളെ കൂട്ടി ചെന്നൈയിലെത്തുന്നത്. വല്യമ്മ നടി ശാരദയെ മലയാളം പഠിപ്പിക്കാന്‍ പോകുമായിരുന്നു. എന്നെ സിനിമയില്‍ അഭിനയിപ്പിക്കണമെന്നാണ് വല്യമ്മയുടെ ആഗ്രഹം. പക്ഷേ അമ്മ സമ്മതിപ്പിച്ചില്ല. അങ്ങനെ വല്യമ്മയുടെ വീട്ടില്‍ നിന്നുമിറങ്ങുകയാണ്. ക്യാന്‍സര്‍ രോഗിയായ അമ്മ ആശുപത്രിയില്‍ വെച്ച് തന്നെ അന്തരിച്ചു.
അന്ന് തനിക്ക് പതിനൊന്ന് വയസേ ഉണ്ടായിരുന്നുള്ളു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ തന്ന നൂറ് രൂപയും കൊണ്ട് താനാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇതോടെ വീണ്ടും ഞങ്ങള്‍ വല്യമ്മയുടെ അടുത്തേക്ക് എത്തി. അവിടെ നിന്നും ബാലതാരങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ എന്ന സിനിമയിലേക്ക് എത്തിച്ചു. ആദ്യമായി 250 രൂപയോളം എനിക്ക് പ്രതിഫലം തന്നത് നടന്‍ പ്രേം നസീര്‍ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി ഓര്‍മ്മിക്കുന്നു.