പൃഥ്വിരാജ് സുകുമാരന് നാകനാകുന്ന ഡ്രൈവിംഗ് ലൈസന്‍സ് നാളെ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും.ലൂസിഫറിന് ശേഷം പൃഥ്വിരാജ് നിര്‍മ്മാതാവാകുന്ന ചിത്രംകൂടിയാണിത് .പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സഹ നിര്‍മ്മാതാവാണ്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.
സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു ഒരു പ്രധാന താരം. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളിലാകും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളിലാകും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ചിത്രത്തിന്റെ ഭാഗമാകും.