സമൂഹമാധ്യമത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, ബിസിനസ് കാരി എന്നിങ്ങനെ പോകുന്നു ദിയയ്ക്ക് ലഭിച്ചിരിക്കുന്ന പേരുകള്‍. വിവാഹ ജീവിതവും ഗര്‍ഭകാലവും ആസ്വദിച്ചതിന് ശേഷം ഇപ്പോള്‍ അമ്മയായിട്ടുള്ള ജീവിതം ആസ്വദിക്കുകയാണ് ദിയ. ദിയ കൃഷ്ണ തന്റെ 27 ആം വയസില്‍ എത്തിയപ്പോഴേക്ക് സ്വപ്രയത്‌നം കൊണ്ട് എത്താവുന്ന തലത്തില്‍ എത്തിക്കഴിഞ്ഞു . തന്നിഷ്ടക്കാരി കുടുംബത്തോട് ബന്ധം പുലര്‍ത്താതെ കൂട്ടുകാര്‍ക്ക് ഒപ്പം നടക്കുന്നു. എന്നിങ്ങനെ ദിയ കേള്‍ക്കാവുന്നതിന്റെ മാക്‌സിമം സോഷ്യല്‍ മീഡിയയില്‍ നിന്നും കേട്ടിട്ടുണ്ട്. ദിവസേന രണ്ട് ലക്ഷത്തോളം രൂപയാണ് ഷോപ്പില്‍ നിന്നുമാത്രം ലഭിക്കുന്നത്. കൂടാതെ യൂട്യൂബ് വീഡിയോയും പ്രമോഷനും.
വളരെ കഷ്ടപ്പെട്ട് തന്നെയാണ് ദിയ ഈ നിലയില്‍ എത്തിയത്. കൊവിഡ് സമയത്ത് തുടങ്ങിയ ബിസിനസ്സ് പിന്നീട് ഷോപ്പാക്കി മാറ്റുകയായിരുന്നു. ഒരുസമയത്ത് ദിയയുടെ പ്രണയത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. തന്റെ ഒപ്പം കൂടി തന്നെ മാക്‌സിമം ചൂഷണം ചെയ്തു കടന്നു കളഞ്ഞ സുഹൃത്തുക്കളെ കുറിച്ച് പലവട്ടം ദിയ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തില്‍ തന്നെ ചൂഷണം ചെയ്യാതെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്ന ആളാണ് അശ്വിന്‍., ഉറ്റ സുഹൃത്തിനെ തനറെ ഭര്‍ത്താവായി സ്വീകരിക്കുമ്പോളും സൈബര്‍ അറ്റാക്ക് ദിയക്ക് നേരിടേണ്ടി വന്നു. ഇത്രയും മോഡേണ്‍ ചിന്താഗതികരി ആയിട്ടും നേരത്തെയുള്ള വിവാവയും പിന്നാലെ ഗര്‍ഭം ധരിച്ചതും ഒക്കെയും ചര്‍ച്ചയായി.
ഇതിനിടയിലാണ് മറ്റൊരു വസ്തുതത കൂടി ശ്രദ്ധിക്കപ്പെട്ടത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരികളെ കണ്ണും പൂട്ടി വിശ്വസിച്ചതിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയാകേണ്ടി വന്നു ദിയ കൃഷ്ണക്ക്. അകമഴിഞ്ഞ് ആരെയും വിശ്വസിക്കുന്ന ആളാണ് താനെന്ന് പലപ്പോഴും ദിയ പറയാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ദിയക്ക് ലക്ഷങ്ങള്‍ നഷ്ടമായത്. ദിവസേന രണ്ടുലക്ഷം രൂപയുടെ കുറവാണ് സ്ഥാപനത്തില്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെ എങ്കില്‍ ഓ ബൈ ഒസിയിലൂടെ ഒരു പെണ്ണ് ഉണ്ടാക്കുന്ന വരുമാനത്തിന്റെ കണക്ക് നോക്കൂ. അച്ഛന്‍ കൃഷ്ണകുമാറിന്റെ ലേബലില്‍ നിന്നല്ല സ്വന്തം അധ്വാനം കൊണ്ട് പ്രിയ സുഹൃത്തുകൂടി ആയ അശ്വിന്റെ പിന്തുണയോടെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്തരമൊരു വളര്‍ച്ച ദിയ നടത്തിയത്.
റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കാണാം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലും യൂ ട്യൂബര്‍ എന്ന നിലയിലും ദിയ നല്ലൊരു വരുമാനം തന്നെ നേടുന്നുണ്ട്. മലയാളം യൂട്യൂബ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വീഡിയോ പുറത്തുവരുന്നത്. ഗോസിപ്പുകള്‍ ഇല്ലാതെ നെഗറ്റീവ് ഷെയ്ഡുകള്‍ ഇല്ലാതെ ദിയ പത്തുമില്യണിന് അടുത്തുള്ള കാഴ്ചക്കാരെയാണ് ആ ഒറ്റ വീഡിയോയില്‍ നിന്നും നേടിയത്. കാഴ്ചക്കാര്‍ കൂടുന്നത് അനുസരിച്ചു വരുമാനവും കൂടും എന്നത് വസ്തുതാപരമായ കാര്യമാണ് അങ്ങനെയെങ്കില്‍ ദിയ എന്ന 'ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലേഡി', സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍ വരുമാനമാണ്.