ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ സ്വന്തം സുരക്ഷാ പോലും നോക്കാതെ തൊഴിലെടുക്കാൻ വിധിക്കപെട്ട ചിലക്ചർ നമുക്ക് ചുറ്റിനും ഉണ്ട്. അവരെ നാം മറന്നു കളയരുത് എന്ന് ഓർമ്മപ്പെടുത്തികൊണ്ട് സംവിധായകൻ അരുൺ ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. സഹജീവികളോടുള്ള കരുതൽ വേണം എന്ന് പറഞ്ഞ് താരം ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റിലൂടെ
ഇന്ന് ഫ്ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ..!! അവരെന്നെ നോക്കി അർത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാൻ പലതുമുണ്ടെന്നു അപ്പോൾ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു... എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടൻ മറുപടി വന്നു "അയ്യോ അതുകൊണ്ടല്ല പണി നിർത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..!!
അത് ആലോചിക്കുമ്പോൾ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാൽ.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്...!!" പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവർ ലിഫ്റ്റിലേക്കു കയറി..!
ഇതിൽക്കൂടുതൽ എന്ത് പറയാൻ!! നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങൾ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മൾ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റിൽ പോലും ചിലർ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓർക്കുക
ഇന്ന് ഫ്ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ..!! അവരെന്നെ നോക്കി...
Posted by Arun Gopy on Monday, March 23, 2020