Latest News

മഹാലക്ഷ്മി പിറന്നതിനു ശേഷം താരദമ്പതികള്‍ക്ക് മറ്റൊരു ആഘോഷം കൂടി; ദിലീപ് -കാവ്യം രണ്ടാം വിവാഹവാര്‍ഷികം തായ്‌ലാന്റിലെ ഷൂട്ടിംങ് സെറ്റില്‍ 

Malayalilife
topbanner
മഹാലക്ഷ്മി പിറന്നതിനു ശേഷം താരദമ്പതികള്‍ക്ക് മറ്റൊരു ആഘോഷം കൂടി; ദിലീപ് -കാവ്യം രണ്ടാം വിവാഹവാര്‍ഷികം തായ്‌ലാന്റിലെ ഷൂട്ടിംങ് സെറ്റില്‍ 

മഹാലക്ഷ്മി പിറന്നതിനു ശേഷം താരദമ്പതികള്‍ക്ക് ആഘോഷിക്കാന്‍ രണ്ടാം വിവാഹവാര്‍ഷികം. ദിലീപ്-കാവ്യ രണ്ടാം വിവാഹ വാര്‍ഷികമായ ഇന്നലെ തായ്‌ലാന്റിലെ ഷൂട്ടിംങ് സെറ്റില്‍ ആഘോഷിച്ചു. മകളുടെ നൂലുകെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ഷികമെത്തിയത്. എന്നാല്‍ ഒന്നിച്ചല്ലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍. 

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ഢിങ്കന്‍ സിനിമയുടെ ഡിങ്കന്റെ തായ്ലന്‍ഡ് സെറ്റില്‍വെച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ വിവാഹവാര്‍ഷികം ആഘോഷമാക്കി മാറ്റിയത്. മൂന്നു കേക്കുകളുമായി ദിലീപിന്റെ ചിത്രങ്ങളാണ് വിവാഹവാര്‍ഷികത്തിന്റെ ആഘോഷ ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നല്‍കിയത്.


പ്രൊഫസര്‍ ഡിങ്കന്റെ അവസാനഘട്ട തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. ആക്ഷന്‍ രംഗങ്ങളും ഗാനവുമുള്‍പ്പടെയുള്ള കാര്യങ്ങളാണ് വിദേശത്ത് ഷൂട്ട് ചെയ്യുന്നത്. ജിമ്മില്‍ പോയതിന് ശേഷമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.  ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രജനി-ശങ്കര്‍ ചിത്രം 2.0യുടെ ത്രിഡി ക്യാമറാ ക്രൂ ആണ് ഡിങ്കനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ദിലീപ് മൂന്നുവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്


 

Read more topics: # dileep,# kavya,# second wedding anniversary
dileep,kavya,second wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES