മലയാള സിനിമ കണ്ട ഏറ്റവും മികച്ച മാസ്സ് സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ ട്വന്റി 20 ഉണ്ടാകും. മലയാള സിനിമയിലെ പ്രധാന താരങ്ങളെല്ലാം അണിനിരന്ന ആദ്യ ചിത്രം എന്ന പേരില്‍ മാത്രമല്ല ട്വന്റി ട്വന്റി എന്ന സിനിമ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചത്, മറിച്ച് അതിന്റെ എന്റര്‍ടൈന്‍മെന്റ് വാല്യൂ കൂടെ കൊണ്ട് തന്നെയാണ്. ഇത്രയധികം താരങ്ങളെ ഒരു കുടകീഴില്‍ കൊണ്ട് വന്നൊരു ചിത്രം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്.ഉദയ് കൃഷ്ണ-സിബി.കെ തോമസ് കൂട്ടുകെട്ടില്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിര്‍മിച്ചത്.
ട്വന്റി 20യില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം 40ലേറെ അഭിനേതാക്കളാണ് അണിനിരന്നത്.ചിത്രത്തിന്റെ തിയ്യറ്റര്‍ ലിസ്റ്റുമായി പുറത്തിറങ്ങിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ട്വന്റി 20 കൂട്ടുകെട്ടിന്റെ ഓര്‍മകള്‍ ദിലീപ് പങ്കുവച്ചത്.ബോക്സോഫീസ് റെക്കോര്‍ഡുകളില്‍ പുതുചരിത്രം തന്നെ രചിച്ച ചിത്രം പുറത്തിറങ്ങി പതിനൊന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആ കൂട്ടുകെട്ടിന്റെ ഓര്‍മ പുതുക്കുകയാണ് ദിലീപ്.
ട്വന്റി ട്വന്റി എന്ന പേരിനോട് ഏറ്റവും ചേര്‍ന്ന സിനിമ ആയിരുന്നു അത്. ടിക്കറ്റ് എടുത്തു സിനിമ കാണാനിരിക്കുന്ന സാധാരണക്കാരന് കയ്യടിക്കാന്‍ പാകത്തിലുള്ള സീനുകള്‍, ഓരോ സൂപ്പര്‍സ്റ്റാറിന്റെയും ആരാധകര്‍ക് ആര്‍പ്പു വിളിക്കാന്‍ കഴിഞ്ഞ രംഗങ്ങള്‍. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സീനുകള്‍ ചിത്രത്തിന് നല്‍കാന്‍ സാധിച്ചു. സെറ്റില്‍ഡ് ആയ മമ്മൂക്ക കഥാപാത്രവും മാസ്സ് കാരക്റ്റര്‍ ആയിരുന്ന ലാലേട്ടന്‍ കഥാപാത്രവും മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരേ ആസ്വാദനം പകരുന്നവയായിരുന്നു. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകര്‍ക്കും കൈയടിക്കാന്‍ തക്കവണ്ണം ഉള്ള രംഗങ്ങളും സംഭാഷണങ്ങളും വിന്യസിച്ചിട്ടുള്ളത് ചിത്രത്തിന്റെ വിജയത്തിന് വേറൊരു കാരണമായി മാറി
.ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ നിലനിന്നിരുന്ന ആന്റണി പുന്നേക്കാടന്‍ എന്ന സുരേഷ് ഗോപി കഥാപാത്രമാണ് ചിത്രത്തിന്റെ മറ്റൊരു എക്‌സ് ഫാക്ടര്‍. ഒപ്പം ദിലീപ്, ജയറാം കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഫെസ്റ്റിവല്‍ മൂഡ് സമ്മാനിച്ചു