Latest News

വിവാദങ്ങളും വിമര്‍ശനങ്ങളും പിന്തളളി നാലാം വര്‍ഷം; വിവാഹവാര്‍ഷികം ആഘോഷമാക്കി ദിലീപും കാവ്യയും

Malayalilife
 വിവാദങ്ങളും വിമര്‍ശനങ്ങളും പിന്തളളി നാലാം വര്‍ഷം; വിവാഹവാര്‍ഷികം ആഘോഷമാക്കി ദിലീപും കാവ്യയും

ടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഇന്ന് നാലുവര്‍ഷം തികയുകയാണ്. 2016 നവംബര്‍ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. താരലോകവും ആരാധകരും ആകാംഷയോടെ ഉറ്റുനോക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.  മെഗാസ്റ്റാര്‍  മമ്മൂട്ടി, മീരാ ജാസ്മിന്‍. മേനക. ചിപ്പി ജോമോള്‍ തുടങ്ങി വന്‍ താരനിരയായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി വിമര്‍ശനങ്ങളാണ് വിവാഹത്തിന് മുന്‍പും ശേഷം ഇരുവരും നേരിട്ടത്. എന്നാലിപ്പോള്‍ ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുകയും മകളുമൊത്ത് ഇരുവരും സന്തോഷ ജീവിതം നയിക്കുകയുമാണ്. ഇരുവരുടെയും ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടു.

ഗംഭീരമായി താരസമ്പന്നമായിട്ടാണ് തങ്ങളുടെ മകള്‍ മീനാക്ഷിയുടെ ഒന്നാം പിറന്നാള്‍ ദിലീപും കാവ്യാ മാധവനും ആഘോഷിച്ചത്. കാവ്യയും ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയുമാണ് ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടത്. 1998-ലാണ് ദീലിപും മഞ്ജുവാര്യരും വിവാഹിതരായത്. മകള്‍ മീനാക്ഷിയുടെ ജനനശേഷം ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള് ഉണ്ടായി. ഇതിനിടയില്‍ കാവ്യയും ദിലീപുമായുള്ള അടുപ്പം പല കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും കാവ്യ നിഷാലിന്റെ ഭാര്യ ആയതോടെ ഇത്തരം ഗോസിപ്പുകള്‍ അവസാനിച്ചു.പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും പിരിഞ്ഞു. ജീവനാംശം പോലും വേണ്ടെന്ന് പറഞ്ഞാണ് മഞ്ജു ദിലീപിന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോയത്. 2015ലാണ് നിയമപരമായി വേര്‍പിരിഞ്ഞത്.ഇരുവരുടെയും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് കഴിയുന്നത്.

കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്നിക്കല്‍ അഡൈ്വസറായ നിശാല്‍ കാവ്യാ മാധവനെ വിവാഹം കഴിച്ചെങ്കിലും ആറുമാസത്തെ ദാമ്പത്യത്തിനു ശേഷം ബന്ധം പിരിയുകയായിരുന്നു. വിവാഹത്തിനും മുന്‍പേ കാവ്യ ദിലീപുമായി പ്രണയത്തിലായിരുന്നുവെന്ന് നിശാല്‍ പറഞ്ഞിരുന്നു. ആറു മാസത്തോളം നീണ്ട ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണ് കാവ്യ കുവൈറ്റിലുണ്ടായിരുന്നത്.ഇതില്‍ അഞ്ചാഴ്ച കാവ്യയുടെ മാതാപിതാക്കള്‍ ദമ്പതികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.ആറാഴ്ചത്തെ വാസത്തിനിടെ് പീഡിപ്പിച്ചെന്നും കൂടിച്ചേരാനാകാത്ത വിധം അകന്നു എന്നുമാണ് കാവ്യ പറഞ്ഞിരുന്നത്. കാവ്യയുമായി ദീലിപിനു ഉണ്ടായ അടുപ്പമാണ് മഞ്ജുവിന്റെ ദിലീപിന്റെയും വിവാഹമോചനത്തിലേക്ക  നയിച്ചത്. ഏറെ വിവാദങ്ങള്‍ക്ക ശേഷം ദിലീപും കാവ്യയും 2016 ലാണ് വിവാഹിതരായി. ഇപ്പോള്‍ രണ്ടുമക്കള്‍ക്കും ഒപ്പമാണ് ഇത്തവണ ഇവരുടെ വിവാഹവാര്‍ഷികാഘോഷം. അടുത്തായിരുന്നു ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും ഒക്കെ പിറന്നാള്‍ ആഘോഷം നടന്നത്.

dileep and kavya celebrates their fourth wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക