Latest News

ക്ഷേത്രത്തില്‍ മനം ഉരുകി പ്രാര്‍ഥിച്ച് ദീലിപ്..! തലയ്ക്കുഴിഞ്ഞ് കാണിക്ക വച്ച് കാവ്യ..! ദമ്പതികളുടെ ക്ഷേത്രദര്‍ശനവീഡിയോ വൈറല്‍; വീഡിയോ പങ്കുവച്ച് ഹരി പത്തനാപുരം

Malayalilife
   ക്ഷേത്രത്തില്‍ മനം ഉരുകി പ്രാര്‍ഥിച്ച് ദീലിപ്..! തലയ്ക്കുഴിഞ്ഞ് കാണിക്ക വച്ച് കാവ്യ..! ദമ്പതികളുടെ ക്ഷേത്രദര്‍ശനവീഡിയോ വൈറല്‍; വീഡിയോ പങ്കുവച്ച് ഹരി പത്തനാപുരം

റെ വിവാദങ്ങള്‍ക്ക് ശേഷം ഒന്നായ താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. വിവാഹ ശേഷം പൊതു ചടങ്ങുകളിലൊന്നും അധികം പങ്കെടുക്കാത്ത ഇരുവരും ഇപ്പോള്‍ വിവാാഹവേദികളിലും മറ്റും എത്താറുണ്ട്. ഇപ്പോള്‍ നവരാത്രിയോടനുബന്ധിച്ച് ദിലീപു കാവ്യയും ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ എത്തിയിരിക്കയാണ്.

നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാവ്യയുടെ പിറന്നാള്‍. കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. വിവാഹശേഷം പൊതുവേദികളിലൊന്നും അധികം പ്രത്യക്ഷപ്പെടാതിരുന്ന താരങ്ങള്‍ എന്നാല്‍ മഹാലക്ഷ്മിയുടെ ജനനശേഷം പരിപാടികളില്‍ പങ്കെടുത്തിരുന്നു. കുഞ്ചക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ മാമോദീസ ചടങ്ങിന് ദിലപും കാവ്യയും ഒരുമിച്ചാണ് എത്തിയത്.

പിന്നീട് ചില ചടങ്ങുകളില്‍ ദിലീപ് കാവ്യയ്്്ക്ക് ഒപ്പവും മീനാക്ഷിക്ക് ഒപ്പവും എത്തിയിരുന്നു.  ഇപ്പോള്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കയാണ് ഇരുവരും. പത്തു ദീവസം നീണ്ടു നില്‍ക്കുന്ന മഹോത്സവമാണ് ഇവിടെ. ആവണംകോട് സരസ്വതീക്ഷേത്രത്തില്‍ പോയി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്കല്‍ വച്ചാല്‍ കുട്ടികള്‍ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ക്ഷേത്രനടയില്‍ ഇരുവരും മനംഉരുകി പ്രാര്‍ഥിക്കുകയും പണം തലയ്ക്ക് ഉഴിഞ്ഞ് കാണിക്ക വയ്ക്കുകയും ചെയ്തു

പത്തുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവം ഒക്ടോബര്‍ എട്ടിന് സമാപിക്കും. 29 ന് ആരംഭിച്ച നവരാത്രി മഹോത്സവം ദിലീപ് ഉദ്ഘാടനം ചെയ്തു. ദിലീപും കാവ്യയും ക്ഷേത്രദര്‍ശനം നടത്തുന്ന വിഡിയോ ഹരി പത്തനാപുരം ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 'ദിലീപിന്റെ ബാല്യകാലത്തെ പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കാനായി വീടിന് സമീപമുള്ള ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത്  ..വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം.. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് വഴിപാടുകള്‍ നടത്തി... വിജയദശമി ദിവസം ഇവിടെ പ്രഗല്‍ഭരായ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്തും..മിക്കവാറും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്താന്‍ ഞാനും ഉണ്ടാകുമെന്ന് വീഡിയോയ്‌ക്കൊപ്പം ഹരി കുറിച്ചു.

മലയാള പ്രേക്ഷകര്‍ക്ക് ഏറെ ഗോസിപ്പുകള്‍ നല്‍കിയ ജോഡികളാണ് ദിലീപും കാവ്യയും. കാവ്യയുമൊത്തുള്ള 20 വര്‍ഷത്തെ സിനിമാ ജീവിതത്തിന് ശേഷമാണ് സിനിമയിലെന്ന പോലെ ഇരുവരും ജീവിതത്തിലും ഒരുമിച്ചത്.  അമ്പത് വയസിനോട് അടുക്കുന്ന ദിലീപിന് ആദ്യഭാര്യ മഞ്ജുവിലുണ്ടായ മകള്‍ മീനാക്ഷിക്ക് പിന്നാലെയാണ് ഒരു കാവ്യയുടെ മകള്‍ കൂടി മീനാക്ഷിക്ക് കൂട്ടായി എത്തിയത്.

മകള്‍ ജനിച്ചപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്താണ് താരം കാവ്യക്ക് സമീപം ചിലവിട്ടത്.അടുത്തിടെ, ലാല്‍ ജോസിന്റെ മകളായ ഐറിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്റെ മകനായ ഇസഹാക്കിന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനും കാവ്യ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിനിടയിലും മഹാലക്ഷ്മിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടില്ല.

 

Read more topics: # dileep and kavya,# khetra visit
dileep and kavya khetra visit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക