സലീംകുമാറിന്റെ പിറന്നാള്‍ദിനത്തില്‍ താരങ്ങളായി ദിലീപും കാവ്യയും; വിശേഷങ്ങള്‍ തിരക്കി മമ്മൂട്ടിയും

Malayalilife
സലീംകുമാറിന്റെ പിറന്നാള്‍ദിനത്തില്‍ താരങ്ങളായി ദിലീപും കാവ്യയും; വിശേഷങ്ങള്‍ തിരക്കി മമ്മൂട്ടിയും

വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇവരുടെ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റും ജയില്‍വാസവും നേരിടേണ്ടിവന്നത്. മഞ്ജുവാര്യരുമായുള്ള വിവാഹമോചനവും കാവ്യയും ആയുള്ള കല്യാണവുമെല്ലാം ഏറെ ശ്രദ്ധനേടിയെങ്കിലും അറസ്റ്റും ജയിലുമൊക്കെ ദമ്പതികളെ മാനസികമായി തളര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ദമ്പതികള്‍ എല്ലാ വിശേഷങ്ങള്‍ക്കും ഓടിയെത്തുന്ന കാഴ്ചയും വാര്‍ത്തകളുമാണ് സിനിമാ രംഗത്ത് നിന്നുമെത്തുന്നത്.

നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറില്‍ മൂന്നുവര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയത്. വിവാഹശേഷം പൊതുവേദികളിലൊന്നും അധികം പ്രത്യക്ഷപ്പെടാതിരുന്ന താരങ്ങള്‍ എന്നാല്‍ മഹാലക്ഷ്മിയുടെ ജനനശേഷം പരിപാടികളില്‍ പങ്കെടുത്തിരുന്നു. കുഞ്ചക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ മാമോദീസ ചടങ്ങിന് ദിലീപും കാവ്യയും ഒരുമിച്ചാണ് എത്തിയത്. പിന്നീട് ചില ചടങ്ങുകളില്‍ ദിലീപ് കാവ്യയ്്്ക്ക് ഒപ്പവും മീനാക്ഷിക്ക് ഒപ്പവും എത്തിയിരുന്നു.

ചടങ്ങുകളിലോ പരിപാടികളിലോ അധികം പങ്കെടുക്കാത്ത ഇരുവരും ഇപ്പോള്‍ സിനിമാരംഗത്തുള്ളവരുടെ വിവാഹച്ചടങ്ങുകളിലും വിശേഷാവസരങ്ങളിലും അമ്പലങ്ങളിലുമൊക്കെ പോകുകയാണ്. ഇന്നലെ നടന്ന നടന്‍ സലീം കുമാറിന്റെ പിറന്നാള്‍ പാര്‍ട്ടിയിലും ദിലീപ് കാവ്യക്ക് ഒപ്പമാണ് എത്തിയത്. മമ്മൂട്ടി ഉള്‍പെടയുളള പ്രമുഖ താരങ്ങളും ചടങ്ങിലെത്തിയിരുന്നു. കാവ്യയോടും ദിലീപിനോടും കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മാച്ചിങ്ങ് കളറിലുള്ള വസ്ത്രങ്ങളാണ് ദിലീപും കാവ്യയും ധരിച്ചത്.

മേഘം, രാക്ഷസരാജാവ്, ട്വിന്റി ട്വന്റി, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദിലീപും മമ്മൂട്ടിയുംഒരുമിച്ച് അഭിനയിച്ചിരുന്നു. കാവ്യയും പല ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഫാന്‍സ് ഗ്രൂപ്പുകളില്‍ നിമിഷങ്ങള്‍ക്കകം ചിത്രം തരംഗമായി. ദിലീപിനേയും കാവ്യയെയും കാണാനായെങ്കിലും മഹാലക്ഷ്മി എവിടെയെന്ന ചോദ്യമായിരുന്നു ചിലര്‍ കമന്റ്  ചെയ്തത്. മകള്‍ ജനിച്ച സന്തോഷം പങ്കുവച്ച് ദിലീപ് എത്തിയിരുന്നുവെങ്കിലും ഇന്നുവരെ മകളുടെ ചിത്രം താരകുടുംബം പുറത്തുവിട്ടിട്ടില്ല. ജാക്ക് ഡൈനിയല്‍ ആണ് ദിലീപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

dileep and kavya in salimkumars birthday party

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES