സഹോദരി രണ്ടു വര്‍ഷത്തോളം വീടുപേക്ഷിച്ച് കുടുംബവുമായി താമസം മാറേണ്ടി വന്നു; വിവാഹം അത് ശരിവയ്ക്കും എന്ന് കാവ്യയുടെ അമ്മ പറഞ്ഞു; കാവ്യയുമായുളള വിവാഹത്തെക്കുറിച്ച് ദിലീപിന്റഎ വാക്കുകള്‍ വൈറലാകുന്നു

Malayalilife
 സഹോദരി രണ്ടു വര്‍ഷത്തോളം വീടുപേക്ഷിച്ച് കുടുംബവുമായി താമസം മാറേണ്ടി വന്നു; വിവാഹം അത് ശരിവയ്ക്കും എന്ന് കാവ്യയുടെ അമ്മ പറഞ്ഞു; കാവ്യയുമായുളള വിവാഹത്തെക്കുറിച്ച് ദിലീപിന്റഎ വാക്കുകള്‍ വൈറലാകുന്നു

സിനിമയില്‍ തിളങ്ങി നിന്ന ശേഷം സന്തുഷ്ടകുടുംബജീവിതത്തിലേക്ക്  കടക്കുകയാണ്  ഒട്ടുമിക്ക താരങ്ങളും ചെയ്യുന്നത്. മലയാളത്തിലെ പല പ്രശസ്ത താരങ്ങളും വിവാഹത്തോടെ സിനിമിയില്‍ നിന്നും വിട്ടുനിന്നിട്ടുണ്ട്. എന്നാല്‍ മലയാളസിനിമയെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിക്കുകയും ധാരളം ആരോപണങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത താരദമ്പതികളാണ ദിലീപും കാവ്യയും. കലാതിലകത്തില്‍ നിന്നും നടിയിലേക്ക് എത്തി മലയാളത്തിലെ മികച്ച നായികയായി തിളങ്ങുമ്പോഴായായിരുന്നു ദിലീപും നടി മഞ്ജുവാര്യരും വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മഞ്ജു പിന്നീട് മകളും കുടുംബവുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും 16 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിചിരുന്നു. നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ദിലീപും കാവ്യയും തമ്മിലിളള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. മഞ്ജുവുമായുളള വിവാഹമോചനത്തിന് ശേഷം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. മകളായ മീനാക്ഷിയായിരുന്നു വിവാഹത്തിന് മുന്നിലുണ്ടായിരുന്നത്. കരിയറിലും വ്യക്തി ജീവിതത്തിലും അപ്രതീക്ഷിത പ്രതിസന്ധികളായിരുന്നു ദിലീപിനെ കാത്തിരുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്നും തന്റെ പേര് അതിലേക്ക് വലിച്ചിഴച്ചതാണെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരുമായി പിരിഞ്ഞതിനെക്കുറിച്ചും കാവ്യ മാധവനെ വിവാഹം ചെയ്തതിനെക്കുറിച്ചും മകളുടെ പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നുപറയുന്ന ദിലീപിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മഞ്ജുവുമായുള്ള വിവാഹമോചനം കാവ്യ കാരണമാണ് ആദ്യഭാര്യയില്‍ നിന്നും ദിലീപ് വിവാഹമോചനം നേടിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത്് ശരിയല്ലെന്നായിരുന്നു ദീലീപ് പറഞ്ഞത്. മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്. താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നുവെന്നായിരുന്നു താരം പറയുന്നു. വിവാഹമോചനത്തിന് ശേഷം വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ആശങ്കയുണ്ടായിരുന്നു. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു. മീനാക്ഷിയുടെ ചോദ്യം അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ആ ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ലെന്നും ദിലീപ് പറയുന്നു.

സഹോദരി രണ്ടു വര്‍ഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു. കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ്. മൂന്നര വര്‍ഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞുവെന്നും ദിലീപ് പറഞ്ഞിരുന്നു. മകളും സമ്മതിച്ചു കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ സമ്മതിച്ചിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഒന്നിച്ചഭിനയിക്കും മുന്‍പേ കാവ്യയെ അറിയാം. ഇഷ്ടമാണ്. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനില്ലായിരുന്നു. തനിക്ക് മംമ്തയെ, നയന്‍താരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്ടമാണ് പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്‌നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അമ്മയുടെ ചോദ്യം ദിലീപ്- കാവ്യ വിവാഹത്തില്‍ കാവ്യയുടെ അമ്മയായ ശ്യാമളയ്ക്ക് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. വേറെ ആലോചനകള്‍ നടക്കുന്നുണ്ടെന്ന മറുപടിയായിരുന്നു നല്‍കിയത്. ദിലീപിന്റെ ജീവിതത്തിലെ തകര്‍ച്ചയ്ക്ക് കാരണം കാവ്യയാണെന്ന് പലരും പറരയുന്നുണ്ടെന്ന് വിവാഹം അത് ശരിവെക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. തന്റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം ചെയ്യുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. വിവാഹത്തെക്കുറിച്ച് താന്‍ ആദ്യം പറഞ്ഞത് മമ്മൂട്ടിയോടാണെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.  ദിലീപിന്റെ പഴയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ് വൈറലാകുന്നത്.

Read more topics: # dileep about,# marrying,# kavya madhavan
dileep about marrying kavya madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES