ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും അവരുടെ ആദ്യ വിവാഹ വാര്‍ഷികാഘോഷം ഇന്ന് ആത്മീയമായി ആരംഭിച്ചു. ഏറ്റവും മികച്ച പരമ്പരാഗത വസ്ത്രധാരണം ചെയ്ത താര ദമ്പതികള്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് അവരുടെ കുടുംബത്തോടൊപ്പമാണ് പോയത്
ദീപിക പിന്നീട് ക്ഷേത്രപരിസരത്ത് നിന്നെടുത്ത ഒരു ഫോട്ടോ ട്വിറ്റ്വറില്‍ പങ്കിട്ടുകൊണ്ട് കുറിച്ചു 'ഞങ്ങളുടെ ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, വെങ്കിടേശ്വരന്റെ അനുഗ്രഹം തേടുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി! '
[Instagram] "As we celebrate our first wedding anniversary, we seek the blessings of Lord Venkateswara. Thank You all for your love,prayers and good wishes!@RanveerOfficial" -Deepika Padukone ❤️#HappyAnniversaryDeepVeer pic.twitter.com/bMFh5mCtRN
— Deepika Padukone FC (@DeepikaPFC) November 14, 2019
ജീവിതത്തില്‍ ഈ പ്രത്യേക ദിവസം ആരംഭിക്കാന്‍ നടി തിരഞ്ഞെടുത്തത് അതിശയകരമാണ്. എല്ലാവരും ഈ ഒരു ദിവസം വിനോദപരമായ ആഘോഷങ്ങളില്‍ സജീവമാകുകയാണ് പതിവ് എന്നാല്‍ ദീപിക കുടുംബവുമൊത്തുള്ള ഒരു പ്രാര്‍ഥനാ ചടങ്ങിനാണ് പ്രാധാന്യം നല്‍കിയത് . മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ദീപിക പദുക്കോണ്‍ പോകാറുളളത് . തന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് അവര്‍ ഈ ക്ഷേത്രത്തില്‍ എത്തിയാണ് പ്രാര്‍ത്ഥന നടത്താറുളളത്.
ഗണേഷ് ചതുര്‍ത്ഥിയുടെ ഉത്സവങ്ങളില്‍ നഗരം ആഘോഷിക്കുമ്പോള്‍, ലാല്‍ബയില്‍ രാജ ഗണപതി പന്തല്‍ സന്ദര്‍ശിച്ചിരുന്നു ദീപിക .
[Video] Deepika Padukone and Ranveer Singh at Venkateswara Temple, Tirumala today ❤ #HappyAnniversaryDeepVeer pic.twitter.com/oGcqfrBrco
— Deepika Padukone FC (@DeepikaPFC) November 14, 2019