Latest News

സോഷ്യല്‍ മീഡിയയില്‍ വൈറലായി ദീപികാ പദുകോണിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍; പോസ്റ്റിന് ശ്രദ്ധേയമായ കമന്റ് നല്‍കി രണ്‍വീര്‍ സിങ്

Malayalilife
 സോഷ്യല്‍ മീഡിയയില്‍ വൈറലായി ദീപികാ പദുകോണിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍;  പോസ്റ്റിന് ശ്രദ്ധേയമായ കമന്റ് നല്‍കി രണ്‍വീര്‍ സിങ്


വിവാഹ ശേഷവും ബോളിവുഡില്‍ സജീവമാണ് ദീപികാ പദുകോണ്‍.ബോളിവുഡില്‍ നിരവധി ആരാധകരാണ് താരത്തിന്.  നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. 

 ദീപികാ പദുകോണിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ഗൗണിലുളള പുതിയ ചിത്രങ്ങളാണ് ദീപിക പങ്കുവെച്ചിരുന്നത്.

ക്ലോസ് അപ് ലുക്കിലുളള ചിത്രങ്ങളും ഫുള്‍ ലെംഗ്തിലുളള ഒരു ചിത്രവുമാണ് നടി പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ക്കു താഴെയായി നടി കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ആളുകള്‍ക്ക് വിശപ്പ് ഉണ്ടാക്കുന്ന നിറമാണ് ചുവപ്പ്. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യും. ചുവപ്പ് ആളുകളെ ആവേശത്തിലാക്കുകയും ഊര്‍ജ്ജം നല്‍ക്കുകയും ചെയ്യും, കൂടാതെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും.ഇക്കാര്യങ്ങളാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്. ദീപികാ പദുകോണ്‍ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

അതേസമയം ദീപികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി രണ്‍വീര്‍ സിങ് കുറിച്ച കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോള്‍ എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു രണ്‍വീര്‍ സിങ് കുറിച്ചത്.


 

Read more topics: # deepika padukone ,# ranveer sing
deepika padukone ranveer sing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES