Latest News

ആലിയയുടെ വിവാഹം ഉടന്‍? ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെ ദീപികയുടെ വെളിപ്പെടുത്തല്‍

Malayalilife
  ആലിയയുടെ വിവാഹം ഉടന്‍? ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെ ദീപികയുടെ വെളിപ്പെടുത്തല്‍

ന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത, ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍, ആലിയയുടെ വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ആലിയയും റണ്‍ബീര്‍ കപൂറും തമ്മില്‍ വിവാഹം കഴിക്കുമോ എന്ന ആരാധകരുടെ ആകാംഷയ്ക്ക് മാറ്റുകൂട്ടുകയാണ് ദീപിക 

ആലിയ ഭട്ട്, പാര്‍വ്വതി , റണ്‍വീര്‍ സിംഗ്, വിജയ് സേതുപതി, ആയുഷ്മാന്‍ ഖൊറാന, മനോജ് ബാജ്‌പെയി, വിജയ് ദേവരക്കൊണ്ട എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 


ഇന്ത്യന്‍ സിനിമയിലെ ഏത് അഭിനേതാക്കളില്‍നിന്നാണ് ഉപദേശം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വിജയ് ദേവരക്കൊണ്ടയോട് ചോദ്യമുയര്‍ന്നു.  ഈ കൂട്ടത്തിലിരിക്കുന്ന പലരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ദീപികയും ആലിയയുമാണെന്നും വിജയ് മറുപടി നല്‍കി. ദീപിക വിവഹം ചെയ്‌തെങ്കിലും എന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തിയപ്പോഴാണ് ദീപിക ആലിയയും വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞത്. 

ഉടന്‍ തന്നെ ആലിയ ഇടപെട്ടു. ''എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താനാവുക എന്ന് ചോദിക്കുകയും ചെയ്തു''. ദീപിക തമാശയ്ക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആലിയ റണ്‍വീര്‍ ആരാധകര്‍  ആഘോഷമാക്കുന്നത്.


 

Read more topics: # deepika padukone ,# aliya bhatt
deepika padukone aliya bhatt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES