Latest News

സംവിധായകന്‍ രഞ്ജിത്തിന് വന്‍ തിരിച്ചടി; ലൈംഗികാതിക്രമ കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളി; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ 

Malayalilife
 സംവിധായകന്‍ രഞ്ജിത്തിന് വന്‍ തിരിച്ചടി; ലൈംഗികാതിക്രമ കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളി; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ 

ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന് കനത്ത തിരിച്ചടി. കേസില്‍ രഞ്ജിത്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഇതോടെ രഞ്ജിത്തിന്റെ റിമാന്‍ഡ് കാലാവധി നീണ്ടുപോകും. തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

രഞ്ജിത്തിന് ജാമ്യം അനുവദിക്കുന്നതിനെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. നിലവില്‍ രണ്ട് കേസുകളില്‍ ഇയാള്‍ ജാമ്യത്തിലാണെന്നും, പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍ കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം. 

കരള്‍ മാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്തിന്റെ അഭിഭാഷകന്‍ ജാമ്യത്തിനായി വാദിച്ചത്. എന്നാല്‍, കുറ്റകൃത്യത്തിന്റെ ഗൗരവവും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നതും പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. 

Read more topics: # രഞ്ജിത്ത്
court denies bail To director ranjith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES