Latest News

പണത്തിന് വേണ്ടി കൊടുംകുറ്റത്തെയും ലഘൂകരിക്കുന്നു, നാണമില്ലേ ഈ മാധ്യമങ്ങള്‍ക്ക്'; ഇത് ഇരയോടുള്ള അനാദരവാണെന്നും ചിന്മയി; യഷ് ദയാലിനെ വെള്ളപൂശാന്‍ ശ്രമമെന്ന് ഗായിക

Malayalilife
 പണത്തിന് വേണ്ടി കൊടുംകുറ്റത്തെയും ലഘൂകരിക്കുന്നു, നാണമില്ലേ ഈ മാധ്യമങ്ങള്‍ക്ക്'; ഇത് ഇരയോടുള്ള അനാദരവാണെന്നും ചിന്മയി; യഷ് ദയാലിനെ വെള്ളപൂശാന്‍ ശ്രമമെന്ന് ഗായിക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഐപിഎല്‍ താരം യഷ് ദയാലിനെ പിന്തുണയ്ക്കുന്ന മാധ്യമ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിന്നണി ഗായിക ചിന്മയി ശ്രീപദ. പോക്‌സോ കോടതി ജാമ്യം നിഷേധിച്ച ഒരു കുറ്റകൃത്യത്തെ 'വ്യക്തിപരമായ സാഹചര്യം' എന്ന് വിശേഷിപ്പിക്കുന്നത് ഇരയായ പെണ്‍കുട്ടിയോടുള്ള അനാദരവാണെന്നും കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിക്കലാണെന്നും ചിന്മയി തുറന്നടിച്ചു. 

പ്രമുഖ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ അധികാരമുള്ളവരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ചിന്മയി വിമര്‍ശിച്ചു. പണത്തിനും സ്വാധീനത്തിനും വേണ്ടി എത്ര വലിയ കുറ്റത്തെയും മൂടിവെക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. ജയ്പൂരിലെ പ്രത്യേക പോക്‌സോ കോടതി ജാമ്യം നിഷേധിച്ച കേസിനെപ്പോലും 'വ്യക്തിപരമായ പ്രശ്‌നം' എന്ന് വിളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും താരം എക്‌സില്‍ കുറിച്ചു. 

പ്രശസ്തരായ വ്യക്തികളും ക്രിക്കറ്റ് താരങ്ങളും ഇത്തരം കേസുകളില്‍ പെടുമ്പോള്‍ അവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കാന്‍ കാണിക്കുന്ന ധൃതിയും ഇരകളെ അവഗണിക്കുന്ന രീതിയും ശരിയല്ല. പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേടാണെന്നും ചിന്മയി വ്യക്തമാക്കി. മുന്‍പും സിനിമ-കായിക മേഖലകളിലെ അതിക്രമങ്ങള്‍ക്കെതിരെ ചിന്മയി ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 

 നിയമനടപടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ 2026 ഐപിഎല്‍ സീസണില്‍ യഷ് ദയാല്‍ കളിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ കരാര്‍ നിലവില്‍ റദ്ദാക്കിയിട്ടില്ലെങ്കിലും നിയമപരമായ വ്യക്തത വരുന്നത് വരെ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല. സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പുകളില്‍ നിന്നും ദയാല്‍ വിട്ടുനില്‍ക്കുകയാണ്.

chinmayis remarks yash dayals

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES