Latest News

 ധനുഷും ശിവകാര്‍ത്തികേയനും മാത്രം, സായ് പല്ലവി ഇല്ല; സക്സസ് പോസ്റ്ററുകള്‍ക്കെതിരെ വിമര്‍ശനവുമായി ചിന്മയി; ഗായികക്കെതിരെ വിമര്‍ശനം

Malayalilife
  ധനുഷും ശിവകാര്‍ത്തികേയനും മാത്രം, സായ് പല്ലവി ഇല്ല; സക്സസ് പോസ്റ്ററുകള്‍ക്കെതിരെ വിമര്‍ശനവുമായി ചിന്മയി; ഗായികക്കെതിരെ വിമര്‍ശനം

മരന്‍' ചിത്രം ബോക്സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ബില്യനിലേറെ കാഴ്ചക്കാരെ നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവച്ച് വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് ഗായിക സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. 

റൗഡി ബേബി എന്ന ഗാനത്തില്‍ ധനുഷിനൊപ്പം ചുവടുവെച്ച സായ് പല്ലവി തന്നെയാണ് അമരനിലെ നായികയും. എന്നാല്‍, ഇവ രണ്ടിന്റെയും സക്സസ് പോസ്റ്ററുകളില്‍ സായ് പല്ലവിയുടെ ചിത്രമില്ല. അമരന്റേതില്‍ നടന്‍ ശിവകാര്‍ത്തികേയന്റെ ചിത്രം മാത്രമാണുള്ളത്. റൗഡി ബേബിയുടെ പോസ്റ്ററില്‍ ഗിറ്റാറുമായി നില്‍ക്കുന്ന ധനുഷിനെ കാണാനാകും. റൗഡി ബേബി ഗാനം പാടിയ ഗായിക ധീയുടെ ചിത്രവും ബില്യന്‍ വ്യൂ പോസ്റ്ററിലില്ല.

റൗഡി ബേബിയുടെ പോസ്റ്റില്‍ ഗിറ്റാറുമായി നില്‍ക്കുന്ന ധനുഷ് ആണുളളത്. റൗഡി ബേബി ഗാനം പാടിയ ദീ എന്ന ദീക്ഷിത വെങ്കിടേശിന്റെ ചിത്രവും റൗഡിബേബിയുടെ ബില്യണ്‍ വ്യൂ പോസ്റ്ററിലില്ല. തെന്നിന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലകാകരിക്ക് സക്സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്‍ക്കാന്‍ ഇനിയും ഇടം കിട്ടിയിട്ടില്ല. 

റൗഡി ബേബി എന്താണോ അങ്ങനെയായി മാറിയത് അത് ദീയുടെ ശബ്ദം കൊണ്ടാണ്, എന്നായിരുന്നു ചിന്മയി ശ്രീപദയുടെ ട്വീറ്റ്. അതേസമയം ചിന്മയിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തുന്നത

എന്നാല്‍ ഇവിടെയാണ് നടിക്ക് പാളിപ്പോയത്. ഇവര്‍ പങ്കുവച്ച ധനുഷ് മാത്രമുള്ള പോസ്റ്ററും ശിവര്‍കാര്‍ത്തികേയന്റെ പോസ്റ്ററും ഫാന്‍ മേയ്ഡ് ആയിരുന്നു. ഔദ്യോ?ഗിക പോസ്റ്റര്‍ സായ് പല്ലവിയെ ഉള്‍പ്പെടുത്തിയിട്ടുള്ളതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ?ഗായികയുടെ കുത്തിത്തിരിപ്പ് അവസാ
നിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പുരുഷന്മാരെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും വെറുതെ കളയാത്ത ചിന്‍മയി കള്ളം പ്രചരിപ്പിക്കുകയാണെന്നും നെറ്റിസണ്‍സ് പറയുന്നു.....


 

sai pallavi left out of success

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക