കലാഭവൻ ഷാജോണിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൃഥി ചിത്രം ബ്രദേഴ്‌സ് ഡെ ട്രെയിലറിന് വമ്പൻ വരവേല്പ്; സസ്‌പെൻസും ത്രില്ലറും കോമഡിയും ചേർത്ത് പുറത്തിറക്കിയ വീഡിയോ കണ്ടത് ഒമ്പത് ലക്ഷത്തിലധികം പേർ

Malayalilife
topbanner
കലാഭവൻ ഷാജോണിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൃഥി ചിത്രം ബ്രദേഴ്‌സ് ഡെ ട്രെയിലറിന് വമ്പൻ വരവേല്പ്; സസ്‌പെൻസും ത്രില്ലറും കോമഡിയും ചേർത്ത് പുറത്തിറക്കിയ വീഡിയോ കണ്ടത് ഒമ്പത് ലക്ഷത്തിലധികം പേർ

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ട്രെയിലർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.ട്രെയിലറിന് വമ്പൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. സസ്‌പെൻസും ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയി്‌ലർ ഒരുക്കിയിരിക്കുന്നത്.

ലൂസിഫറിനും പതിനെട്ടാംപടിക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രം, ഷാജോൺ സംവിധാനം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നീ കാരണങ്ങൾക്കും അപ്പുറം ചിത്രം കാണാനുള്ള കാത്തിരിപ്പിനെ അക്ഷമമാക്കുന്നതാണ് ഈ ട്രെയിലർ. പുറത്തിറങ്ങി 20 മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ട്രെയിലറിന് ഏഴര ലക്ഷത്തിന് മേൽ കാഴ്‌ച്ചക്കാരായിട്ടുണ്ട്.

ഓണം റിലീസായി എത്തുന്ന ചിത്രം ഷാജോണിന്റെ കന്നി സംവിധാന സംരഭമാണ്. ചിത്രത്തിന്റെ രചനയും ഷാജോൺ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, തമിഴ് നടൻ പ്രസന്ന, പ്രയാഗാ മാർട്ടിൻ, , മഡോണ സെബാസ്റ്റിൻ, മിയ ജോർജ്ജ്, ധർമജൻ, കോട്ടയം നസീർ, പൊന്നമ്മ ബാബു, കൊച്ചു പ്രേമൻ സ്ഫടികം ജോർജ്ജ്, ശിവജി ഗുരുവായൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.

 

brothers day official trailer

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES