താരവിവാഹത്തിന്റെ ആഘോഷലഹരിയിലാണ് ബോളിവുഡ് ഇപ്പോഴും. ദീപിക രണ്‍വീര്‍ വിവാഹശേഷവും ഇരുവരും വിവാഹപാര്‍ട്ടികളുടെ തിരക്കിലാണ്. മുംബൈയില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെ വാര്‍ത്തകളും ഫോട്ടോസുകളുമാണ് ഇപ്പോള്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റുപിടിച്ചിരിക്കുന്നത്. ഇത്തവണ പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സല്‍ക്കാരം ആഘോഷമാക്കിയത്. ഫ്‌ളോറല്‍ പ്രിന്റില്‍ പിങ്ക് കളറിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ദീപിക.
എന്നാല്‍ ഇത്തവണ ഇരുവരുടെയും വസ്ത്രധാരണത്തെക്കാളും ശ്രദ്ധ പിടിച്ച് പറ്റിയത് മറ്റൊന്നിലായിരുന്നു. പാര്‍ട്ടിക്കിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രണ്‍വീര്‍ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകളും കൈയടി നേടിയത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നതെന്നാണ് റണ്‍വീര്‍ സദസ്സിനോട് പറഞ്ഞത്. രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് സദസ്സ് മുഴുവന്‍ കൈയടിക്കുകയായിരുന്നു. രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് ദീപികയ്ക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നില്ലായിരുന്നു.
Ranveer and Deepika at their wedding party!
തന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ദീപികയുടെ പാര്‍ട്ടിയിലെ വസ്ത്ര ധാരണം എന്നും, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ദീപികയെ കാണാന്‍ എന്നും രണ്‍വീര്‍ പറഞ്ഞു. അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ രണ്‍വീര്‍-ദീപിക ജോഡികള്‍ തന്നെയാണ് ചുവടുവച്ചും പാട്ട് പാടിയും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് അരോറയായിരുന്നു ഇരുവരുടേയും വിവാഹ സല്‍ക്കാരത്തിനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. പിങ്ക്, കറുപ്പ്, നീല നിറങ്ങളില്‍ ഒരുക്കിയ വസ്ത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്.