Latest News

ക്യാപ്റ്റനിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ച പ്രജേഷ് സെന്‍ മാധവനൊപ്പം ബോളിവുഡിലേക്ക്....!

Malayalilife
ക്യാപ്റ്റനിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ച പ്രജേഷ് സെന്‍ മാധവനൊപ്പം ബോളിവുഡിലേക്ക്....!

ജയസൂര്യ നായകാനായെത്തി വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം ക്യാപ്റ്റനിലൂടെ പ്രശ്‌സതനായ പ്രജേഷ് സെന്‍ ബോളിവുഡിലേക്ക്. മുമ്പ് മാധ്യമ പ്രവര്‍ത്തകനായി മാധ്യമത്തില്‍ ജോലി ചെയ്യുകയായിരുന്നു പ്രജേഷ്. നമ്പി നാരായണന്റെ കേസും വസ്തുതകളും കൃതൃമായി വാര്‍ത്തകളായും ആത്മകഥയിലൂടെയും ഏറ്റവുമൊടുവില്‍ ഡോക്യുമെന്റെറിയായും പ്രജേഷ് സെന്‍ കേരളസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി. സത്യന്റെ യഥാര്‍ത്ഥ കഥ പ്രേക്ഷകരിലേക്ക് ദ്യശ്യഭംഗിയോടെ എത്തിച്ച പ്രജേഷ് സെന്‍ ഇനി ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ്.

ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെക്കുറിച്ച് തമിഴ് നടന്‍ ആര്‍ മാധവന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ചെയ്യുന്ന 'റോക്കറ്റ്റി' എന്ന സിനിമയുടെ കോ ഡയറക്ടറാണ് പ്രജേഷ്. മാധവന്‍ തന്നെയാണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്.അദ്ദേഹം തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നമ്ബി നാരായണന്‍ തന്നെ എഴുതിയ 'Ready to Fire: How India & I survived the ISRO spy case' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പി നാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.

തുടര്‍ന്ന് 1994 നവംബര്‍ 30ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കസ്റ്റഡിയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്നും നിരപരാധിയാണെന്നും വിധിച്ച സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ മാധ്യമവേട്ടയുടെയും ഇരയായ ഒരു ശാസ്ത്രജ്ഞന്റെ സംഭവബഹുലമായ ആ ജീവിത കഥയാണ് സിനിമയുടെ മുഖ്യ പ്രമേയം.


 

Read more topics: # Prajesh Sen,# bollywood,# r madhavan,# co director
Prajesh Sen,bollywood,r madhavan,co director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES