ഒരു കാലത്ത് ബോളിവുഡിന്റെ റാണിയായിരുന്നു ഊര്‍മിള മതോണ്ട്കര്‍. രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ മനസില്‍ ചിര പ്രതിഷ്ഠ നേടുകയും ചെയ്തു. സിനിമാ തിരക്കുകള്‍ ഒഴിഞ്ഞ് 42 ാം വയസിലായിരുന്നു ഊര്‍മ്മിളയുടെ മിന്നുകെട്ട്. രണ്ട് വര്‍ഷം മുമ്പ് രഹസ്യമായിട്ടായിരുന്നു ഊര്‍മിള കാശ്മീരി സ്വദേശിയെ വിവാഹം ചെയ്തത്. പിന്നീട് താരത്തെ മാധ്യമങ്ങളില്‍ ഒന്നും കാണാതാവുകയും ചെയ്തു.
ഊര്‍മിളയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ച് താരം കയ്യടി നേടി. മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു സംഭവം. തന്നെക്കാള്‍ പത്ത് വയസ് പ്രായക്കുറവുള്ള മൊഹ്‌സിന്‍ അക്തര്‍ മിറിനെയാണ് ഊര്‍മ്മിള ജീവിതത്തിലേക്ക് ക്ഷണിച്ചത്.
കശ്മീരി മോഡലും ബിസിനസ്സുകാരനുമാണ് മൊഹ്സീന്‍. മാധുരി എന്ന മറാഠി ചിത്രത്തിന്റെ നിര്‍മ്മാണവും മൊഹ്സീനാണ്. സൊണാലി കുല്‍ക്കര്‍ണിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.