നിറം, ജാതി,മതം ഒന്നും പ്രശ്‌നമല്ല, നീന്തലും അറിയണ്ട; ഉളളി കഴിക്കരുത് ദിവസേന അഞ്ച് ലിറ്റര്‍ വെളളം കുടിക്കണം; ഭര്‍ത്താവിനെക്കുറിച്ചുളള നടി ആദാ ശര്‍മ്മയുടെ നിബന്ധനകള്‍

Malayalilife
topbanner
 നിറം, ജാതി,മതം ഒന്നും പ്രശ്‌നമല്ല, നീന്തലും അറിയണ്ട; ഉളളി കഴിക്കരുത് ദിവസേന അഞ്ച് ലിറ്റര്‍ വെളളം കുടിക്കണം; ഭര്‍ത്താവിനെക്കുറിച്ചുളള നടി ആദാ ശര്‍മ്മയുടെ നിബന്ധനകള്‍

 

പ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് നടി ആദാ ശര്‍മ്മ തനിക്ക് വരനെ തേടി ട്വീറ്റ് ചെയ്ത നിബന്ധനകളാണ്. ഭര്ത്താവിനെക്കുറിച്ച് വിചിത്രമായ ചില സങ്കല്പ്പങ്ങളാണ് തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തനിക്ക് അനുചിതനായ വരനെ ആദാ ശര്മ തേടുന്നത്.

തമിഴ്‌നാട്ടില് ജനിച്ചു വളര്‍ന്ന ആദാ ശര്മ്മ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില് സജീവമാണ്. വിദ്യുത് ജാംവാല്‍ പ്രധാനവേഷത്തിലെത്തുന്ന കമാന്‌ഡോ 3 യാണ് ആദയുടെ പുതിയ ചിത്രം. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാര്‌ലി ചാപ്ലിന്, സിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളില് ആദാ അഭിനയിച്ചിട്ടുണ്ട്. 27 വയസായ നടി ഇനി വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ്.

ഭര്ത്താവിനെക്കുറിച്ച് വിചിത്രമായ ചില സങ്കല്പ്പങ്ങളാണ് തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു. എന്തായാലും വരനെ തേടിയുള്ള ആദാ ശര്മയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്.

എന്റെ ഭര്ത്താവ് ഉള്ളി കഴിക്കരുത്. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്സ്റ്റാഗ്രാമില് ഫോളോവേഴ്‌സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്ബന്ധമില്ല. നീന്തല് അറിയണമെന്ന നിര്ബന്ധവും എനിക്കില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം.

പരമ്പരാഗത ഇന്ത്യന് വസ്ത്രങ്ങള് മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര് വെള്ളം ഞാന് കുടിക്കാന് കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം, ബാക്കിയുള്ള നിബന്ധനകള് വഴിയെ പറയാമെന്നാണ് ആദാ ശര്മ കുറിച്ചത്. നടി ഒരു നേരമ്പോക്കിന് വേണ്ടിയാണ് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് ആരാധകര് അഭിപ്രായപ്പെടുന്നു.

Read more topics: # actress,# adah sharma,# about future,# husband
actress adah sharma about future husband

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES