Latest News

ബഡായി ബംഗ്ലാവ് ആര്യ വിവാഹമോചിതയോ..?; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന് വ്യക്തമാക്കി ആര്യയുടെ പോസ്റ്റ്

Malayalilife
 ബഡായി ബംഗ്ലാവ് ആര്യ വിവാഹമോചിതയോ..?; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന് വ്യക്തമാക്കി ആര്യയുടെ പോസ്റ്റ്

മിനിസ്‌ക്രീനിലൂടെയും സിനിമയിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തന്റെ സിനിമാ വിശേഷങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തിനു പുറമേ അറോയ എന്ന ബോട്ടീക്കിലൂടെ ഫാഷന്‍ രംഗത്തും ആര്യ സജീവമാണ്. മകളുടെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ ചിത്രങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്നുള്ള ആരാധകരുടെ ചോദ്യത്തില്‍ സഹികെട്ടാണ് ഇപ്പോള്‍ ആര്യ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

താന്‍ സിംഗിള്‍ മോം ആണ് എന്ന ഫോട്ടോയില്‍ അടിക്കുറിപ്പോടെയാണ് ആര്യ ഭര്‍ത്താവുമായി താന്‍ പിരിഞ്ഞ കാര്യം വ്യക്തമാക്കിയത്. ആരാധകരുടെ ചോദ്യങ്ങള്‍ കേട്ട് എന്റെ ക്ഷമ കെട്ടെന്നും. അതേ, ഞാനും ഭര്‍ത്താവും കുറച്ചുകാലമായി ഇപ്പോള്‍ ഒന്നിച്ച് ഒരു കൂരയ്ക്ക് കീഴെയല്ല കഴിയുന്നത് എന്നുമാണ് ആര്യ തുറന്നുപറയുന്നത്. ഒന്നിച്ചല്ലെന്നും എന്നാല്‍ അടുത്ത കൂട്ടുകാരാണെന്നും മകളുടെ എന്താവശ്യത്തിനും നല്ല മാതാപിതാക്കളായി ഞങ്ങള്‍ ഒന്നിച്ചുണ്ടെന്നും ആര്യ വ്യക്തമാക്കുന്നു. അതേസമയം ഇതെല്ലാം തുറന്നുപറയുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സംശയമുള്ളവര്‍ക്ക് അതെല്ലാം ക്ലിയര്‍ ആയി എന്നു കരുതുന്നുവെന്നും മകളുടെ അച്ഛനെ ടാഗ് ചെയ്യാത്തത് അദ്ദേഹത്തിന്റെ പ്രൈവസിക്ക് വേണ്ടിയാണെന്നും ആര്യ പറയുന്നു. അതേസമയം എന്നെയോ ഭര്‍ത്താവിനെയോ കുഞ്ഞിനെയോ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ എത്തിയാല്‍ ഉടനെ ബ്ലോക്ക് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ആര്യയുടെ കുറിപ്പ് അവസാനിക്കുന്നത്.

ബിഗ്‌ബോസ് താരവും നടിയുമായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്താണ് ആര്യയുടെ ഭര്‍ത്താവ്. അര്‍ച്ചനയുടെ കല്യാണസമയത്ത് എല്ലാം രോഹിത്തും ആര്യയും ഒന്നിച്ചുണ്ടായിരുന്നു. ഇവര്‍ എപ്പോഴാണ് പിരിഞ്ഞതെന്ന് ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയല്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്. നിയമപരമായി വേര്‍പിരിഞ്ഞില്ലെങ്കിലും ഇരുവരും ഒന്നിച്ചല്ലാത്തത് ആരാധകരെ വേദനിപ്പിക്കുന്നുണ്ട്. മകള്‍ക്ക് വേണ്ടിയെങ്കിലും ഇരുവരും വീണ്ടും ഒന്നിക്കണമെന്നും ആരാധകര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ബിഗ്‌ബോസ് ഫൈനലിന്റെ സമയത്ത് അര്‍ച്ചന വേണ്ട സാബു ജയിക്കണമെന്നാണ് ആഗ്രഹം എന്ന് ആര്യ തുറന്നുപറഞ്ഞിരുന്നു. ഇതിനെതിരെ താരത്തിന് നേരേ സൈബര്‍ ആക്രമണവും ഉണ്ടായി.

Read more topics: # Arya,# Badai Banglow,# husband
Badai Banglow Arya seperated from husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES