നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അല്‍ മല്ലു. ബോബന്‍ സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗള്‍ഫ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മിയ, സിദ്ധിക്ക്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങള്‍. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 17ന് പ്രദര്‍ശനത്തിന് എത്തും.
ജയന്‍ നടുവത്താഴത്ത്,ഡോ. രജത് ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബന്‍ സാമുവല്‍ ആണ്. ബി കെ ഹരിനാരായണന്‍ ഗാനങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് വര്‍മ്മയാണ്. വിവേക് മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദ് ആണ് ചിത്രം നിര്‍മിക്കുന്നത്