Latest News

ആടുജീവിതം ചിത്രത്തിന്റെ കളക്ഷന്‍ 150 കോടിയായിരുന്നു; എന്നാല്‍ സാമ്പത്തിക ലാഭം ചിത്രത്തിന് കിട്ടിയിട്ടില്ല; കാരണം ആടുജീവിതം ബിഗ് ബജറ്റ് ചിത്രമായിരുന്നു; ആ സിനിമകൊണ്ട് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു; ബ്ലെസി 

Malayalilife
 ആടുജീവിതം ചിത്രത്തിന്റെ കളക്ഷന്‍ 150 കോടിയായിരുന്നു; എന്നാല്‍ സാമ്പത്തിക ലാഭം ചിത്രത്തിന് കിട്ടിയിട്ടില്ല; കാരണം ആടുജീവിതം ബിഗ് ബജറ്റ് ചിത്രമായിരുന്നു; ആ സിനിമകൊണ്ട് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു; ബ്ലെസി 

16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമായിരുന്നു 'ആടുജീവിതം' എന്ന സിനിമ. ബെന്യാമിന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം. ചിത്രം 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം സാമ്പത്തികമായി ലാഭം തന്നില്ല എന്ന് പറയുകയാണ് സംവിധായകന്‍ ബ്ലെസി. ആടുജീവിതം ലാഭകരമെന്ന് പറയാന്‍ പറ്റുന്ന തരത്തില്‍ ചിത്രം എത്തിയിട്ടില്ല. എന്നാല്‍ ഒരു ഭീമാകാരമായ ഇന്‍വെസ്റ്റ്മെന്റ് ബഡ്ജറ്റിന് ഉണ്ടായിരുന്നു എന്നുമാണ് ബ്ലെസി പറയുന്നത്. 

ബ്രേക്ക് ഈവനായെന്ന് പറയാന്‍ കഴിയുമെങ്കിലും പ്രതീക്ഷിച്ച ലാഭം ആടുജീവിതത്തിന് ബോക്സ്ഓഫീസില്‍ നിന്ന് ലഭിച്ചിരുന്നില്ല എന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് മികച്ച റീച്ച് ആടുജീവിതം നേടിയെന്നും ചിത്രം ഒരുപാട് സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടെന്നും ബെ്ളസി പറഞ്ഞു. ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് കിട്ടിയത് സന്തോഷം തരുന്ന ഒന്നായിരുന്നു. അതെല്ലാം സിനിമ കൊണ്ടുണ്ടായ നല്ല കാര്യങ്ങളായി താന്‍ കണക്കാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല . കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന താരത്തിലില്ല കളക്ഷന്‍ ബോക്സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കലാസ്ഖാന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തിക ലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷെ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളു' എന്നാണ് ബ്ലെസ്സി പറഞ്ഞത്. 

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

blessy about aadujeevitham successful

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES