Latest News

'ടീമേ നിങ്ങളുടെ കൂടെ സ്റ്റേജില്‍ തോളില്‍കയ്യിട്ട് നില്‍ക്കാന്‍ എനിക്കൊരവസരം ഉണ്ടാകട്ടെ ;മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സില്‍ അത് സംഭവിക്കും -പിന്തുണയുമായി ആദിലും

Malayalilife
'ടീമേ നിങ്ങളുടെ കൂടെ സ്റ്റേജില്‍ തോളില്‍കയ്യിട്ട് നില്‍ക്കാന്‍ എനിക്കൊരവസരം ഉണ്ടാകട്ടെ ;മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സില്‍ അത് സംഭവിക്കും -പിന്തുണയുമായി ആദിലും

 പാലക്കാട് കോളേജില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിനിനെ അനില്‍ രാധാകൃഷ്ണമേനോന്‍ അധിക്ഷേപിച്ച സംഭവത്തില്‍  പിന്തുണയുമായി നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. . ബിനീഷിന്റെ കൂടെ സ്റ്റേജില്‍ തോളില്‍ കയ്യിട്ട് നില്‍ക്കാന്‍ തനിക്കൊരു അവസരം ഉണ്ടാകട്ടെ എന്നാണ് ആദില്‍ കുറിച്ചിരിക്കുന്നത്. മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന സദസ്സില്‍ അത് സംഭവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.


'ടീമേ..നിങ്ങളുടെ കൂടെ സ്റ്റേജില്‍ തോളില്‍കയ്യിട്ട് നില്‍ക്കാന്‍ എനിക്കൊരവസരം ഉണ്ടാകട്ടെ... മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സില്‍ അത് സംഭവിക്കും...insha Allah... PS- Caste, Professional hierarchy , Religion, Creed, Colour, Currency Classifications - until end of time'
എന്നാണ് ആദില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്


പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിക്കിടെയിലായിരുന്നു ബിനീഷിനെ അധിക്ഷേപിച്ച സംഭവം നടന്നത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന ബിനീഷിനൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നാണ് അനില്‍ പറഞ്ഞത്. സംവിധായകന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ വേദിയിലേക്ക് കയറി ചെന്ന ബിനീഷ് നിലത്തിരുന്നാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ ബിനീഷിനെ പിന്തുണച്ചും അനിലിനെ വിമര്‍ശച്ചും പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.


 

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES