Latest News

ഇപ്പോഴും ഇഷ്ടമാണ് ചെറുപ്പം മുതലേയുള്ള ഇഷ്ടമാണ്.. ഉണ്ണി മുകുന്ദനോട് ക്രഷ്'; ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് ശിവാംഗി കൃഷ്ണകുമാര്‍ 

Malayalilife
 ഇപ്പോഴും ഇഷ്ടമാണ് ചെറുപ്പം മുതലേയുള്ള ഇഷ്ടമാണ്.. ഉണ്ണി മുകുന്ദനോട് ക്രഷ്'; ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് ശിവാംഗി കൃഷ്ണകുമാര്‍ 

തമിഴ്നാട്ടിലെന്നപോലെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാര്‍. ഓണം സ്‌പെഷ്യല്‍ അഭിമുഖത്തിനിടെ താരം പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാകുന്നത്. അഭിമുഖത്തില്‍ തനിക്ക് നടന്‍ ഉണ്ണി മുകുന്ദനോട് ഇപ്പോഴും ക്രഷ് ഉണ്ടെന്നും ചെറുപ്പം മുതലേയുള്ള ഇഷ്ടമാണിതെന്നും ശിവാംഗി തുറന്നുപറഞ്ഞു. 

ഉണ്ണി 'എപ്പോഴെങ്കിലും പ്രപ്പോസലുമായി വന്നാല്‍ എന്ത് ചെയ്യും?' എന്ന ചോദ്യത്തിന്, അങ്ങനെയാണെങ്കില്‍ താന്‍ ആദ്യം പറഞ്ഞപ്പോള്‍ തന്നെ വരുമായിരുന്നില്ലേ എന്നായിരുന്നു താരത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. കാലം കഴിയുന്നതിന് അനുസരിച്ച് ജീവിതപങ്കാളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും ശിവാംഗി വ്യക്തമാക്കി. നേരത്തെ അഞ്ച് അടി പതിനൊന്ന് ഇഞ്ച് ഉയരമുള്ള ഒരാളായിരിക്കണം തന്റെ പങ്കാളിയെന്നായിരുന്നു സങ്കല്‍പ്പമെങ്കില്‍, ഇപ്പോള്‍ ഉയരത്തേക്കാള്‍ വ്യക്തിയുടെ സ്വഭാവത്തിനും മനസ്സിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് താരം പറയുന്നു. 

ജീവിതത്തോടുള്ള കാഴ്ചപ്പാട് പോസിറ്റീവ് ആയ, എപ്പോഴും ഒപ്റ്റിമിസ്റ്റ് ആയിരിക്കുന്ന ഒരാളെയാണ് തനിക്ക് ആവശ്യം. താന്‍ വിഷമിക്കുന്ന സമയത്ത് ഉപദേശങ്ങള്‍ നല്‍കുന്നതിനുപകരം, ഒപ്പം ഇരുന്ന് കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു 'ഗുഡ് ലിസണര്‍' ആയിരിക്കണം പങ്കാളിയെന്നും ശിവാംഗി കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം പങ്കാളി ഇമോഷണലായും ഫിനാന്‍ഷ്യലായും സ്റ്റേബിള്‍ ആയിരിക്കണമെന്നും താരം വ്യക്തമാക്കി. തന്റെ സ്വഭാവത്തെയും പ്രൊഫഷനെയും പൂര്‍ണ്ണമായി മനസ്സിലാക്കുകയും, ഈഗോ ഇല്ലാതെ തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നത്. വലിയ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പകരം കുറഞ്ഞ ചെലവില്‍ വളരെ ലളിതമായ രീതിയില്‍ വിവാഹം നടത്താനാണ് തനിക്ക് താല്‍പ്പര്യമെന്നും താരം നിലപാട് വ്യക്തമാക്കി. സൗന്ദര്യവും ബുദ്ധിയും ഒരുപോലെ ഒത്തുചേര്‍ന്ന, നല്ല മനസ്സുള്ള വ്യക്തിയെയാണ് ജീവിതപങ്കാളിയായി കാണാന്‍ ആഗ്രഹിക്കുന്നത്. 

ഈ ഓണം അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍, സംഗീത ലോകത്തേക്കുള്ള പ്രവേശനം, അഭിനയരംഗത്തെ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചും താരം സംസാരിച്ചു. കൂടാതെ ചെന്നൈയില്‍ താന്‍ ആരംഭിക്കാനിരിക്കുന്ന പുതിയ മധുരപലഹാരക്കടയെക്കുറിച്ചുള്ള വിവരങ്ങളും ശിവാംഗി ആരാധകരുമായി പങ്കുവെച്ചു. താനൊരു അമിത ചിന്താഗതിക്കാരിയാണെങ്കിലും, സുഹൃത്തുക്കളും ചോക്ലേറ്റുകളും നല്‍കുന്ന പിന്തുണയാണ് പലപ്പോഴും ആ അവസ്ഥകളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കാറുള്ളതെന്നും താരം പറഞ്ഞു. എപ്പോഴത്തേയും പോലെ ശിവാംഗിയുടെ ഈ വിശേഷങ്ങളും

shivangi krishnakumar about unni munkudan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES