Latest News

ഞാന്‍ എന്താണ് ചെയ്തതെന്ന് ഇപ്പോഴും അറിയില്ല; ഇവിടെ നിന്ന് പോവാന്‍ ഭയങ്കര വിഷമമുണ്ട്; കമലദളം കഴിഞ്ഞ് പോകുമ്പോള്‍ മാത്രമാണ് ഞാന്‍  കരഞ്ഞു പോയിട്ടുള്ളത്; ചിത്രീകരണത്തിന്റെ അവസാനദിവസം അണിയറ പ്രവര്‍ത്തകരോട് കണ്ണീര്‍ തുടച്ച് യാത്ര പറയുന്ന ബിന്ദു പണിക്കരുടെ വീഡിയോ പുറത്ത് വിട്ട് റോഷാക്കിന്റെ അണിയറ പ്രവര്‍ത്തകര്‍

Malayalilife
ഞാന്‍ എന്താണ് ചെയ്തതെന്ന് ഇപ്പോഴും അറിയില്ല; ഇവിടെ നിന്ന് പോവാന്‍ ഭയങ്കര വിഷമമുണ്ട്; കമലദളം കഴിഞ്ഞ് പോകുമ്പോള്‍ മാത്രമാണ് ഞാന്‍  കരഞ്ഞു പോയിട്ടുള്ളത്; ചിത്രീകരണത്തിന്റെ അവസാനദിവസം അണിയറ പ്രവര്‍ത്തകരോട് കണ്ണീര്‍ തുടച്ച് യാത്ര പറയുന്ന ബിന്ദു പണിക്കരുടെ വീഡിയോ പുറത്ത് വിട്ട് റോഷാക്കിന്റെ അണിയറ പ്രവര്‍ത്തകര്‍

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിന്ദു പണിക്കരും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. നടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായാണ് സീത വിലയിരുത്തപ്പെടുന്നത്. ബിന്ദു പണിക്കരുടെ കരിയറിനെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും റോഷാക്കിലെ വേഷം വഴിവെച്ചിരുന്നു.ചിത്രത്തില്‍ തന്നേക്കാളും അഭിനയസാധ്യതയുള്ള വേഷത്തിലാണ് ബിന്ദു പണിക്കരെത്തുന്നതെന്ന് റിലീസിന് മുമ്പ് നടന്ന അഭിമുഖത്തില്‍ മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.

ഇപ്പോള്‍ റോഷാക്ക് ഷൂട്ടിലെ ബിന്ദു പണിക്കരുടെ അവസാന ദിവസത്തിന്റെയും യാത്ര പറച്ചിലിന്റെയും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ഏറെ നാളുകള്‍ക്ക് ശേഷമാണ് തനിക്ക് ഇങ്ങനെയൊരു വേഷം ലഭിക്കുന്നതെന്നും ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് ബിന്ദു പണിക്കര്‍ പറയുന്നത്.

ഈ വേഷം ചെയ്യാനാകുമോയെന്നതില്‍ ആശങ്കയുണ്ടായിരുന്നെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞപ്പോള്‍, താന്‍ വിചാരിച്ചതിനേക്കാള്‍ നൂറ് മടങ്ങ് ഗംഭീരമായാണ് സീതയെ അവതരിപ്പിച്ചതെന്നായിരുന്നു നിസാം ബഷീറിന്റെ മറുപടി.കണ്ണ് നിറഞ്ഞുകൊണ്ടാണ് ബിന്ദു പണിക്കര്‍ വീഡിയോയില്‍ സംസാരിക്കുന്നത്.

എനിക്ക് കുറെ കാലം കൂടി ഭയങ്കര ഇഷ്ടപ്പെട്ട വേഷവും സിനിമയുമാണത്. ഈ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യാന്‍ പറ്റുമോയെന്നൊരു വിഷമമായിരുന്നു ഉണ്ടായിരുന്നത്.ന്യൂജെന്‍ എന്ന് ഞാന്‍ പറയുന്നില്ല, എന്നാലും ഇപ്പോഴത്തെ കുട്ടികളുമായൊന്നും എനിക്ക് അത്ര പരിചയമില്ല. പക്ഷെ എനിക്ക് ഈ സെറ്റ് വളരെയധികും ഇഷ്ടമായി.

നിങ്ങളെല്ലാവരും തന്ന ധൈര്യവും സ്നേഹവും കൊണ്ടാണ് എനിക്ക് ഇത് ചെയ്യാനായത്. ഞാന്‍ എന്താ ചെയ്തതെന്ന് ഇപ്പോഴും എനിക്കറിയില്ല.
ഇവിടെ നിന്ന് പോവാന്‍ ഭയങ്കര വിഷമമുണ്ട്. കമലദളം കഴിഞ്ഞ് പോകുമ്പോള്‍ മാത്രമാണ് ഞാന്‍ ഇങ്ങനെ താമസിച്ച ബില്‍ഡിങ്ങിനെയൊക്കെ നോക്കി കരഞ്ഞു പോയിട്ടുള്ളത്. ആ ഒരു ഫീല്‍ എനിക്കിവിടെ കിട്ടി,ബിന്ദു പണിക്കര്‍ പറയുന്നു.

വീഡിയോയില്‍ സീതയെ കുറിച്ചും ബിന്ദു പണിക്കരുടെ പെര്‍ഫോമന്‍സിനെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ കണ്ട പ്രേക്ഷകര്‍ നടിയെ പ്രശംസിച്ചു സംസാരിക്കുന്നതും കാണാം.റോഷാക്കിന്റെ ഭാഗമായതിലും സീതയെ പൂര്‍ണതയേക്കാള്‍ മനോഹരമാക്കിയതിലും ബിന്ദു ചേച്ചിയോട് ഒരുപാട് നന്ദി പറയുന്നു എന്ന വാക്കുകളോടെയാണ് മമ്മൂട്ടി കമ്പനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

  

bindu panicker emotional video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES