Latest News

മൂന്ന് മക്കളുടെ ഫീസ് അടയ്ക്കുന്നത് ആലോചിച്ചാല്‍ ഏത് വേഷവും ചെയ്യും; വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവോടെ എങ്ങനെ അവതരിപ്പിക്കാനാകുന്നുവെന്ന് അവതാരകന്റെ ചോദ്യം; തമിഴ് വേദിയില്‍ ചിരിയും കയ്യടിയും 

Malayalilife
 മൂന്ന് മക്കളുടെ ഫീസ് അടയ്ക്കുന്നത് ആലോചിച്ചാല്‍ ഏത് വേഷവും ചെയ്യും; വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവോടെ എങ്ങനെ അവതരിപ്പിക്കാനാകുന്നുവെന്ന് അവതാരകന്റെ ചോദ്യം; തമിഴ് വേദിയില്‍ ചിരിയും കയ്യടിയും 

എങ്ങനെയാണ് ഓരോ കഥാപാത്രത്തെയും ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുന്നതെന്ന ചോദ്യത്തിന് സുരാജ് വെഞ്ഞാറമൂട് നല്‍കിയ മറുപടി കേട്ട് അമ്പരന്നിരിക്കുകയാണ് തമിഴ് സിനിമാ ലോകം. തന്റെ പുതിയ തമിഴ് ചിത്രം 'യൂത്തിന്റെ' വിജയാഘോഷ വേദിയിലായിരുന്നു താരത്തിന്റെ ഈ വേറിട്ട പ്രതികരണം. 

'നിങ്ങള്‍ ഞങ്ങളെ ചിരിപ്പിക്കുന്നു, കരയിപ്പിക്കുന്നു. ഏത് വേഷം നല്‍കിയാലും ആ കഥാപാത്രമായി മാറുന്നു. ഇതെങ്ങനെ സാധ്യമാകുന്നു?' എന്ന അവതാരകന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സുരാജിന്റെ മറുപടി. 'എനിക്ക് മൂന്ന് മക്കളാണുള്ളത്. മൂന്ന് പേരും സ്‌കൂളില്‍ പഠിക്കുന്നു. മാസാമാസം അവരുടെ സ്‌കൂള്‍ ഫീസ് അടയ്‌ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല, ഇതിലപ്പുറം ഏത് ജോലിയും ഞാന്‍ ചെയ്യും,' എന്നായിരുന്നു സുരാജ് പറഞ്ഞത്. 

താരത്തിന്റെ ഈ തമാശ കലര്‍ന്ന മറുപടി വേദിയില്‍ വലിയ ചിരിക്കും കയ്യടിക്കും കാരണമായി. ഏത് വേഷവും തനിക്ക് വെല്ലുവിളിയാണെന്നും സംവിധായകന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ അതേ മീറ്ററില്‍ തിരിച്ചുനല്‍കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പിന്നാലെ തമിഴിലും കൈനിറയെ അവസരങ്ങളാണ് ഇപ്പോള്‍ സുരാജിനെ തേടിയെത്തുന്നത്. 

'യൂത്തിന്റെ' വലിയ വിജയത്തിന് പിന്നാലെ കോളിവുഡിലെ വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് താരം. ധനുഷിനൊപ്പമുള്ള 'കര', രജനീകാന്ത് ചിത്രം 'ജയിലര്‍ 2', 'ടെസ്ല' തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളാണ് സുരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതിര്‍ത്തികള്‍ കടന്ന് തന്റെ അഭിനയ പ്രതിഭ തെളിയിക്കുന്ന സുരാജ് വെഞ്ഞാറമൂട് വരും വര്‍ഷങ്ങളില്‍ തമിഴ് സിനിമയിലെ തന്നെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

suraj venjaramoodu funny reply in tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES