മലയാള സിനിമയിലെ പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് ഭാഗ്യലക്ഷ്മിയു.െ മലയാളത്തിലെ പ്രമുഖ നടിമാര്‍ക്ക് എല്ലാം ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. ശോധന, ഉര്‍വശിൗ ഭാവന എന്നിവര്‍ക്കെല്ലാം ഡബ്ബ് ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. പക്ഷേ ഇപ്പോള്‍ തനിക്ക് ഡബ്ബ് ചെയ്യാന്‍ പേടിയാണെന്ന്് പറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി. 'ഇപ്പോള്‍ ഞാന്‍ ഡബ്ബ് ചെയ്യാന്‍ പേടിക്കുന്നു, കാരണം എന്റെ ശബ്ദം ആളുകള്‍ക്ക് അതിപരിചിതമായി പോയി എന്നാണ് അവര്‍ പറയുന്നത്.
പൊതുചര്‍ച്ചകളിലും സാമൂഹിക വിഷയങ്ങളിലുമൊക്കെ ഇടപെട്ടത് മൂലം, തന്റെ ശബ്ദം എല്ലാവര്‍ക്കും വളരെ പരിചിതമായതായും അതുകൊണ്ട് തന്നെ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്താല്‍ ആ കഥാപാത്രത്തെക്കാള്‍ തന്റെ ശബ്ദം മാത്രമേ ആളുകള്‍ക്ക് കേള്‍ക്കാനാകൂവെന്ന് അവര്‍ പറഞ്ഞു. 'ഞാന്‍ ചെയ്ത ചില സിനിമകളില്‍ എന്റെ ശബ്ദം ഒട്ടും ചേര്‍ന്നില്ല. ഭാവനയ്ക്കും നിത്യ മേനോനും വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ പോലും 'എന്തിനാണ് ഞാന്‍ അത് ചെയ്തതെന്ന്' തോന്നിയിട്ടുണ്ട്,' ഭാഗ്യലക്ഷ്മി പറയുന്നു. ഭാവനയ്ക്ക് തന്റെ ശബ്ദം ഒരിക്കലും ചേരുന്നില്ലെന്ന് അവര്‍ തുറന്ന് സമ്മതിച്ചു.
'ഇപ്പോള്‍ എനിക്ക് ഡബ്ബിംഗ് ഓഫറുകള്‍ വന്നാലും ഞാന്‍ തന്നെ പറയാറുണ്ട് 'നിങ്ങള്‍ക്ക് മറ്റാരെയെങ്കിലും നോക്കാം'. വലിയ പ്രതിഫലം വാഗ്ദാനം ചെയ്താലും അത് എനിക്ക് ഇനി പ്രധാനമല്ല. ഇനി ഡബ്ബ് ചെയ്യണ്ടേ എന്ന് തോന്നി തുടങ്ങി,' അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിനോടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.