കരള്‍ രോഗത്തെ അതിജീവിച്ച് പ്രാര്‍ഥനകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ ബാല. കരള്‍ മാറ്റി വച്ചാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.ആശുപത്രി വിട്ട് എത്തിയ ശേഷം താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍സജീവമാണ്. ആരോഗ്യം തിരിച്ചുപിടിച്ചെന്നും ഉടന്‍ സിനിമയിലേക്ക് എത്തുമെന്നും താരം അറിയിച്ചിരുന്നു.
ഇപ്പോഴിതാ, ജിമ്മില്‍ വര്‍ക്കൗട്ട് ആരംഭിച്ച സന്തോഷമാണ് ബാല പങ്കുവെച്ചത്. വെയിറ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്.'ഇത് കഠിനമാണ്,അസാധ്യമാണ്, വളരെ വേദാജനകമാണ്. പക്ഷേ ഞാന്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരിക്കലും തോറ്റ് കൊടുക്കരുത്. പ്രധാന ശസ്ത്രക്രിയ്ക്ക് ശേഷമുളള 57-ാം ദിവസം. ദൈവത്തിന്റെ വേഗത' എന്ന് കുറിപ്പോടെയാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ബാല പങ്കിട്ടത്
കൊടുങ്ങല്ലൂരിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ബാലയ്ക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. പതിയെ പതിയെ ബാല ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആരാധകരെല്ലാം താരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.