Latest News

മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം; ആശുപത്രിയില്‍ വച്ച് മകള്‍ കാതില്‍  പറഞ്ഞത്് ഒരിക്കലും മറക്കില്ല; ലാലേട്ടന്‍ എന്നും വിളിച്ച് കാര്യങ്ങള്‍ തിരക്കി; ഉണ്ണി മുകുന്ദന്‍ വഴക്കുണ്ടായിട്ടും ആശുപത്രിയില്‍ ഓടിയെത്തി; വെന്റിലേറ്റില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കഥ പറഞ്ഞ് ബാല

Malayalilife
 മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം; ആശുപത്രിയില്‍ വച്ച് മകള്‍ കാതില്‍  പറഞ്ഞത്് ഒരിക്കലും മറക്കില്ല; ലാലേട്ടന്‍ എന്നും വിളിച്ച് കാര്യങ്ങള്‍ തിരക്കി; ഉണ്ണി മുകുന്ദന്‍ വഴക്കുണ്ടായിട്ടും ആശുപത്രിയില്‍ ഓടിയെത്തി; വെന്റിലേറ്റില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കഥ പറഞ്ഞ് ബാല

രള്‍മാറ്റ ശസ്ത്രിയയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടന്‍ ബാല. മുന്‍പത്തെ പോലെ തന്റെ കുഞ്ഞ് വലിയ വീഡിയോകളെല്ലാം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും ബാല സജീവമായി കഴിഞ്ഞു. തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയെന്നും വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നും പറയുകയാണ് ബാല. ക്രിട്ടിക്കലായ അവസ്ഥയിലൂടെ ആണ് താന്‍ കടന്നു പോയതെന്നും ബാല പറയുന്നു. പ്രേക്ഷകര്‍ക്ക് തന്നില്‍ നിന്നും ഇനി ആക്ഷന്‍ സിനിമകളും പ്രതീക്ഷിക്കാമെന്നും ബാല പറഞ്ഞു. 

ആശുപത്രിവാസ  കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ബാല.ഗുരുതരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോയതെന്നും ഒരു ഘട്ടത്തില്‍ വെന്റിലേറ്റര്‍ സഹായം നിറുത്തലാക്കണമെന്നു പോലും കുടുംബാംഗങ്ങളോട് ഡോക്ടര്‍ പറഞ്ഞിരുന്നതായും ബാല വെളിപ്പെടുത്തുന്നു. സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അവയെന്നും ബാല കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്റെ മനസില്‍ അവസാന നിമിഷങ്ങളായിരുന്നു അതൊക്കെ. മകളെ കാണണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. ആശുപത്രിയില്‍ വച്ച് ഞാന്‍ പാപ്പുവിനെ കണ്ടു. ഏറ്റവും മനോഹരമായ വാക്ക് ഞാന്‍ കേട്ടു. ഐ ലവ് മൈ ഡാഡി സോ മച്ച് ഇന്‍ ദിസ് വേള്‍ഡ്.. . എന്നവള്‍ പറഞ്ഞു. ഇനിയുള്ള കാലം അതെപ്പോഴും എനിക്കോര്‍മ്മയുണ്ടാകും. അതിന് ശേഷം ഞാന്‍ കൂടുതല്‍ സമയം അവളുടെ കൂടെ ചെലവഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുകയായിരുന്നു . അത് അവള്‍  കാണരുതെന്ന് എനിക്കുണ്ടായിരുന്നു. ബാല പറഞ്ഞു നിറുത്തി. 

സുഹൃത്തുക്കള്‍ ആര് ശത്രുക്കള്‍ ആര് എന്ന് മനസിലാക്കിയ ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ് പോയതെന്നും താരസംഘടനയായ അമ്മയില്‍ നിന്നും ആളുകള്‍ വന്നിരുന്നുവെന്നും ബാല പറഞ്ഞു. 'ഉണ്ണിമുകുന്ദനും എനിക്കും വഴക്കുണ്ടായിരുന്നു. അവന്‍ എന്നെക്കാണാന്‍ ആശുപത്രിയില്‍ ഓടി വന്നു. അതല്ലേ മനുഷ്യത്വം എന്ന് പറയുന്നത്. ലാലേട്ടന് പ്രത്യേകം നന്ദി പറയുന്നു. എല്ലാദിവസവും ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു', എന്നും ബാല പറയുന്നു.  

ജേക്കബ് ജോസഫ് എന്നയാളാണ് ഡോണര്‍ എന്നും ബാല വെളിപ്പെടുത്തി. ഡോണേഴ്‌സില്‍ പോലും പറ്റിക്കുന്നവര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും നൂറ് ശതമാനം മാച്ചില്‍ ദൈവം സഹായിച്ച് എനിക്ക് ഒരാളെ കിട്ടി. അദ്ദേഹം എനിക്ക് കരള്‍ പകുത്ത് തന്നപ്പോള്‍ ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്‌നേഹവും എനിക്ക് കിട്ടാന്‍ തുടങ്ങി. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ട്. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും എനിക്ക് ഭക്ഷണം കൊടുത്ത് അയക്കും. അതൊരു വലിയ സന്തോഷമാണെന്നും ബാല പറയുന്നു. 


എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയില്ല. അവസ്ഥ മോശമായപ്പോള്‍ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. അവസ്ഥ മോശമായി എന്നറിപ്പോള്‍ വിദേശത്ത് ഉള്ളവര്‍ പോലും ഉടനെ എത്തി. ക്രിട്ടക്കലായിരുന്ന സമയത്ത് കുറച്ച് പേര്‍ ഫ്‌ലൈറ്റ് കയറി വരാന്‍ നില്‍ക്കുകയായിരുന്നു. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടര്‍ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവര്‍ക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ. ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതല്‍ കാര്യങ്ങള്‍ മാറി തുടങ്ങി. 'നിങ്ങളുടെ സഹോദരനാണെങ്കില്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ എന്ത് ചെയ്യു'മെന്ന് ചേച്ചി ചോദിച്ചപ്പോള്‍, ഡോക്ടര്‍ പറഞ്ഞു 'മനസമാധാനമായി വിട്ടേക്കുമെന്ന്'. കാരണം തിരിച്ച് വന്നാലും മുഴുവന്‍ രൂപത്തില്‍ വരുമോയെന്ന് അറിയില്ലെന്നും. അതിനാല്‍ അദ്ദേഹത്തെ സമാധാനത്തില്‍ പോകാന്‍ അനുവദിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞാല്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാമെന്നും ഡോക്ടര്‍ ചേച്ചിയോട് പറഞ്ഞു. അവര്‍ ഒന്നുകൂടി ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം ചോദിച്ചു. ഡിസ്‌കസ് ചെയ്തിട്ട് ഫോര്‍മാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവര്‍ കരുതി. അവര്‍ ചോദിച്ച ഒരു മണിക്കൂറില്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറില്‍ നടന്ന ദൈവത്തിന്റെ അത്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചു. ചെറിയ ഹോപ്പ് വന്നു. ശേഷം ഓപ്പറേഷന്‍. 12 മണിക്കൂര്‍ എടുത്തു

ഓപ്പേറഷന്‍ കഴിഞ്ഞപ്പോള്‍ എല്ലാം കോമഡി ആയിരുന്നു. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് മുന്നയെ കുറിച്ചാണ്. ഡോണര്‍ ആയി വന്നത് ജേക്കബ് ജോസഫ് ആണ്. നിങ്ങള്‍ ചോദിക്കുന്നത് കൊണ്ട് പറയുന്നത് ആണ്. ഡോണേഴ്‌സ് വന്നതിലും ന്യായപരമായ കാര്യങ്ങള്‍ ഇല്ല. അതില്‍ പറ്റിക്കുന്ന ആളുകള്‍ ഉണ്ട്. പക്ഷേ നൂറു ശതമാനം മാച്ചില്‍ എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ വന്നു. പുള്ളി മാത്രം അല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും എന്നെ സ്‌നേഹിച്ചു. ഇപ്പോഴും ഞായറാഴ്ചകളില്‍ അവരുടെ വീട്ടില്‍ ഇരുന്നു ഭക്ഷണം കഴിക്കാറുണ്ട്.

ഞാന്‍ രാജാവിനെ പോലെ തന്നെ ജീവിച്ച ആളാണ്. അതില്‍ ഒന്നും പശ്ചാത്താപം ഇല്ല. റിട്ടയര്‍ ആകാം എന്ന് വിചാരിച്ചതാണ്. കട്ടിലില്‍ കിടക്കുമ്പോള്‍ ഒരേ പൊസിഷനില്‍ മാത്രമേ കിടക്കാന്‍ ആകൂ. തിരിയാന്‍ ഒന്നും ആകില്ലായിരുന്നു. നാല് മണിക്കൂര്‍ ഉറങ്ങി എന്ന് തോന്നും പക്ഷേ ആകെ ഉറങ്ങിയത് പത്തു മിനിറ്റ് ആകും. 24 മണിക്കൂര്‍ പോവുക ബുദ്ധിമുട്ടായിരുന്നു. എന്തുകൊണ്ട് ഇത് ബാധിച്ചു എന്നുള്ളത് എന്റെ മനസ്സിന് വ്യക്തമായി അറിയാം. എന്റെ ഡോക്ടറിനും അതിന്റെ സത്യം അറിയാം. ഞാന്‍ അത് പറയുന്നില്ല, കാരണം അത് വിവാദങ്ങള്‍ ഉണ്ടാക്കും. ഞാന്‍ അത് പറഞ്ഞാല്‍ ഒരുപാട് ആളുകളുടെ പേരുകള്‍ പറയേണ്ടി വരും. ഒന്നു മാത്രം പറയാം തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അതും എന്നെ പോലെ ഒരാളോട് തെറ്റ് ചെയ്‌തെങ്കില്‍ അത് അവര്‍ അനുഭവിക്കും.എനിക്ക് കൊടുക്കാന്‍ ആകില്ല കാരണം ഞാന്‍ മനുഷ്യന്‍ ആണ്. ദൈവം കൊടുത്താല്‍ അത് ഭയാനകം ആണ്.

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ദൈവം ആണ് എന്നെ ഇവിടെ വരെ എത്തിച്ചതെന്ന്. ഒരിക്കല്‍ പോലും എന്റെ വിഷമങ്ങളില്‍ ദൈവത്തെ ഞാന്‍ കുറ്റപെടുത്തിയില്ല. നമ്മള്‍ക്ക് ഒരു അനുഭവം വന്നാല്‍ നമ്മള്‍ കാണുന്ന കാഴ്ച തന്നെ മാറിപ്പോകും. ഓരോരുത്തരോട് സംസാരിക്കുന്ന രീതിയും ചിന്താഗതിയും മാറിപ്പോകും. എനിക്ക് വരുന്ന പല മെസേജുകളിലും ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യരുത് എന്നാണ് സൂചിപ്പിക്കുന്നത്. ഞാന്‍ അതിനു റിപ്ലൈ കൊടുത്തിട്ടില്ല. കാരണം എന്നെ അറിയുന്നവര്‍ക്ക് അറിയാം, അതിന്റെ സ്‌പെല്ലിങ് പോലും എനിക്ക് അറിയില്ല എന്ന്.

ദൈവം തിരിച്ചുകൊണ്ടുവന്നു. രണ്ടുമൂന്നു പടങ്ങള്‍ സൈന്‍ ചെയ്തു കഴിഞ്ഞു. അടുത്ത മാസം ഷൂട്ടിങ് തുടങ്ങും. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ട്രാന്‍സ്പ്ലാന്റ് ചെയ്തത്. ആറുമാസം എടുക്കും റിക്കവര്‍ ആകാന്‍. പക്ഷേ ഞാന്‍ നാല്‍പ്പതു ദിവസം കൊണ്ട് റിക്കവര്‍ ആയി. ഡോക്ടര്‍ തന്നെ ഇക്കാര്യം പറഞ്ഞു. നിങ്ങള്‍ എന്ത് ചെയ്തിട്ടാണ് ഇത്ര വേഗം റിക്കവര്‍ ആയത് എന്ന്, എനിക്ക് അറിയില്ല ഞാന്‍ കുറെ പാല് കുടിച്ചു എന്നാണ് പറഞ്ഞത്.''-ബാല പറഞ്ഞു.

Read more topics: # ബാല.
bala says about his hospital days

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES