നടന്‍ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു സ്‌പെഷ്യല്‍ അതിഥി എത്തി എന്ന അടിക്കുറിപ്പോടെയാണ് താരം
ടൊവിനോ തോമസിന്റെ വീട്ടില്‍ അതിഥിയായെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നടന്റെ ഇരിങ്ങാലക്കുടയിലുളള വീട്ടിലേക്കാണ് സുരേഷ് ഗോപി എത്തിയത്. ഏറെ നേരം കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
'ഇന്നു ഞങ്ങളുടെ വീട്ടില്‍ പ്രത്യേക അതിഥി എത്തി 'എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപിയുമൊത്തുളള ചിത്രം ടൊവിനോ പങ്കുവെച്ചു. ടൊവിനോയുടെ മാതാപിതാക്കളെയും സഹോദരനെയും മറ്റ് കുടുംബാംഗങ്ങളെയും ചിത്രത്തില്‍ കാണാം.