Latest News

'ഞാന്‍ അന്വഷണത്തോട് സഹകരിക്കുന്നുണ്ട്, മൊഴി നല്‍കാന്‍ ആദ്യം തന്നെ എത്തി'; അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് താല്‍ക്കാലിക ആശ്വാസം; സ്ത്രീത്വത്തെ അപമാനിക്കലും വര്‍ഗീയ അധിക്ഷേപവും: കേസില്‍ നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി 

Malayalilife
'ഞാന്‍ അന്വഷണത്തോട് സഹകരിക്കുന്നുണ്ട്, മൊഴി നല്‍കാന്‍ ആദ്യം തന്നെ എത്തി'; അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് താല്‍ക്കാലിക ആശ്വാസം; സ്ത്രീത്വത്തെ അപമാനിക്കലും വര്‍ഗീയ അധിക്ഷേപവും: കേസില്‍ നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി 

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ നടനും 'അമ്മ' സംഘടനയുടെ മുന്‍ ഭാരവാഹിയുമായ ടിനി ടോമിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കൊച്ചി കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. 

കോടതി ഇടപെടലോടെ രജിസ്റ്റര്‍ ചെയ്ത കേസ് ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ വെച്ച് നടന്ന 'അമ്മ' കുടുംബയോഗത്തിന്റെ റിഹേഴ്സലിനിടെയാണ് പരാതിക്കാസ്പദമായ സംഭവം ഉണ്ടാകുന്നത്. ടിനി ടോം തന്നോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്. കൂടാതെ അന്‍സിബയ്‌ക്കെതിരെ താരം വര്‍ഗീയ പരാമര്‍ശം നടത്തിയതായും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ആദ്യം അന്‍സിബ ഹസന്‍ പൊലീസിലാണ് പരാതി നല്‍കിയിരുന്നതെങ്കിലും കേസെടുക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്ന നിലപാടാണ് കടവന്ത്ര പൊലീസ് സ്വീകരിച്ചത്. പൊലീസ് നടപടി വൈകിയതിനെ തുടര്‍ന്ന് അന്‍സിബ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 30-ന് അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. അന്‍സിബയ്‌ക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലും സ്ത്രീത്വത്തെ അപമാനിച്ചതിലും കൃത്യമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

ചുമത്തിയത് കടുത്ത വകുപ്പുകള്‍; തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം കോടതി ഇടപെടലിനെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) കടുത്ത വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (BNS 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം (BNS 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം (BNS 79), മതസ്പര്‍ദ്ധ വളര്‍ത്തല്‍ (BNS 299), മതവികാരം വ്രണപ്പെടുത്തല്‍ (BNS 302) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നിലവില്‍ കേസന്വേഷണം പുരോഗമിക്കുന്നത്. 

കസിന്റെ പശ്ചാത്തലത്തില്‍ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് താരം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. താന്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും, മൊഴിയെടുക്കാന്‍ ആദ്യമായി ആവശ്യപ്പെട്ടപ്പോള്‍ തന്നെ പൊലീസിന് മുന്നില്‍ ഹാജരായിരുന്നുവെന്നും ടിനി ടോം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Read more topics: # ടിനി ടോം
bail to actor tini tom

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES