നടന് ബൈജു എഴുപുന്നയുടെ സഹോദരന് ഷെല്‍ജു ജോണപ്പന് മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെല്‍ജു. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്.
ഭാര്യ സിമി ഷെല്‍ജു പഴമ്പിള്ളി. മക്കള്‍: സിയാന് ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു ഏഴുപുന്ന. രജിത പയസ്, രേഖ ബെര്‍നാര്‍ഡ്.
സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടില്‍ നിന്നും ആരംഭിച്ച് ഏഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും