മരുമകന് സമ്മാനമായി നല്കിയത് ആഡംബര വാഹനം;  വിവാഹ ചടങ്ങില്‍ നിറഞ്ഞ് സുരേഷ് ഗോപിയും മകന്‍ മാധവും; നടന്‍ ബൈജു ഏഴുപുന്നയുടെ മകളുടെ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങള്‍

Malayalilife
മരുമകന് സമ്മാനമായി നല്കിയത് ആഡംബര വാഹനം;  വിവാഹ ചടങ്ങില്‍ നിറഞ്ഞ് സുരേഷ് ഗോപിയും മകന്‍ മാധവും; നടന്‍ ബൈജു ഏഴുപുന്നയുടെ മകളുടെ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങള്‍

വില്ലന്‍ വേഷങ്ങളിലൂടേയും സ്വഭാവ നടനായും മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ബൈജു എഴുപുന്ന. സംവിധായകന്‍ കൂടിയായ ബൈജുവിന്റെ മകള്‍ അനീറ്റയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അത്യാഡംബര പൂര്‍വ്വം നടത്തിയ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.ആര്‍ത്തുങ്കല്‍ പള്ളിയില്‍വച്ചായിരുന്നു ചടങ്ങ് നടന്നത്. സ്റ്റെഫാന്‍ ആണ് അനീറ്റയുടെ വരന്‍. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും അതിഥിയായി എത്തി. കൂടെ മകന്‍ മാധവ് സുരേഷുമുണ്ടായിരുന്നു.മകള്‍ക്കും മരുമകനും ആഡംബര കാറാണ് ബൈജു ഏഴുപുന്ന സമ്മാനമായി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ മാസമായിരുന്നു അനീറ്റയുടെ വിവാഹ നിഷ്ചയം നടന്നത്. ചടങ്ങില്‍ സര്‍പ്രൈസ് അതിഥിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയിരുന്നു. കൂടാതെ രമേശ് പിഷാരടി, ടിനി ടോം, ബാല, ശീലു എബ്രഹാം,ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ളവരും സിനിമാ മേഖലയില്‍ നിന്ന് എത്തിയിരുന്നു.

നിരവധി മലയാളചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച ബൈജു എഴുപുന്ന 2001-ല്‍ സുരേഷ് ഗോപിയെ നായകനാക്കി സുന്ദരപുരുഷന്‍ എന്ന ചിത്രം നിര്‍മിച്ചിരുന്നു. 2013-ല്‍ മുന്‍ മിസ് ഇന്ത്യ പാര്‍വതി ഓമനക്കുട്ടനെ നായികയാക്കി കെ.ക്യു എന്ന ചിത്രം സംവിധാനവും ചെയ്തിരുന്നു.

 

baiju ezhupunnas daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES