അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി. മികച്ച നടന്‍മാരായി വിക്കി കൌശലും ആയുഷ്മാന്‍ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്‌കാരം.
ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്. അന്ധാദുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയുഷ്മാന്‍ ഖുറനെയും മികച്ച നടനായി. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.
ഫീച്ചർ ഫിലിം കാറ്റഗറിയിൽ 31 വിഭാഗങ്ങളിലാണ് അവാർഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 23 അവാർഡുകളാണ് നൽകുക. മികച്ച സിനിമാ പുസ്തകമായി എസ് ജയചന്ദ്രൻ നായരുടെ 'മൗനപ്രാർത്ഥന പോലെ' തെരഞ്ഞെടുക്കപ്പെട്ടു
സിനിമ സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡിനെ പ്രഖ്യാപിച്ചു. മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തെരെഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡിന് രജതകമലവും സാക്ഷ്യപത്രവും സമ്മാനിക്കും. ഇന്ത്യൻ,വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ആവശ്യമായ പശ്ചാത്തലമൊരുക്കി നൽകൽ തുടങ്ങി സിനിമ വ്യവസായത്തിന് സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ച്ച സംസ്ഥാനമെന്ന നിലയ്ക്കാണ് ഉത്തരാഖണ്ഡിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് അന്ധദുൻ ആണ് മികച്ച് ഹിന്ദി ചിത്രം. മികച്ച മലയാള ചിത്രമായി കാൽപന്ത് കളിയുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍
മികച്ച ഛായാഗ്രാഹകൻ: എം ജെ രാധാകൃഷ്‍ണൻ (ഓള്)
മികച്ച ജനപ്രിയ സിനിമ: ബധായി ഹോ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം
സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രം: പാഡ് മാൻ
സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്
മികച്ച ഹിന്ദി ചിത്രം : അന്ധദുൻ
മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരൻ, സാവിത്രി
മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‍സ് മോസ്റ്റ് ഫേമസ് ടൈഗര്‍
മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുൻ)